Higher Secondary Admissions
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം വ്യാഴാഴ്ച പൂർത്തിയാകും. അലോട്ട്മെന്റ് ലഭിച്ച കുട്ടികളുടെ പ്രവേശനമാണ് പൂർത്തിയാകുക. തുടർന്ന് സ്കൂളും വിഷയങ്ങളുടെ കോമ്പിനേഷനും മാറാൻ അവസരം നൽകും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും തിങ്കളാഴ്ച മുതലായിരിക്കും ഇത്. സ്കൂളും കോമ്പിനേഷനും മാറുന്നതനുസരിച്ച് അങ്ങോട്ട് അപേക്ഷിച്ചവരെയായിരിക്കും പരിഗണിക്കുക.
പ്രവേശന അപേക്ഷ കൃത്യമായി നൽകാത്തവരെ അലോട്ട്മെന്റുകൾക്ക് പരിഗണിച്ചിരുന്നില്ല. ഇതിൽ ഒട്ടേറെ പരാതികളുണ്ട്. അവർക്ക് ഒരു അവസരംകൂടി നൽകാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിക്കും.
മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനവും ഏതാണ്ട് പൂർത്തിയായി. മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുണ്ടെങ്കിൽ അവ തുടർന്നും നടത്താം. സർക്കാർ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനമാണ് വ്യാഴാഴ്ച അവസാനിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൊതുവായി സ്കൂൾ തുറക്കുമ്പോഴേ ഉണ്ടാകൂ. എന്നാൽ, ഓൺലൈനായി പ്ലസ് വൺ ക്ലാസ് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ എസ്.സി.ഇ.ആർ.ടി.യിൽ നടന്നുവരുന്നു. നവംബർ ആദ്യം മുതലായിരിക്കും ക്ലാസ് തുടങ്ങുക.
Content Highlights:Higher Secondary Admissions to be closed on Thursday
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..