ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരം: സ്വകാര്യ സര്‍വകലാശാലയെ എതിര്‍ത്ത് എസ്.എഫ്.ഐ.


പി.കെ. മണികണ്ഠന്‍

കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ് വേണ്ടെന്ന് അധ്യാപകസംഘടന

പ്രതീകാത്മക ചിത്രം/മാതൃഭൂമി

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങളില്‍ സര്‍ക്കാരിനെതിരേ എതിര്‍പ്പുമായി സി.പി.എം. സംഘടനകള്‍. സ്വകാര്യ സര്‍വകലാശാല ആശയം തത്ത്വത്തില്‍ അംഗീകരിച്ചതാണെന്നാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരം ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച പ്രത്യേക വിദ്യാഭ്യാസസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കച്ചവടവത്കരണം പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ നടപ്പാക്കുന്നത് വിദ്യാര്‍ഥിവിരുദ്ധമാണെന്ന് സമ്മേളനത്തില്‍ എസ്.എഫ്.ഐ. സംസ്ഥാനനേതൃത്വം തുറന്നടിച്ചു. കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജുകള്‍ തുടങ്ങാനുള്ള ശുപാര്‍ശയെ അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി.യും എതിര്‍ത്തു.

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. അക്ഷയാണ് സ്വകാര്യ സര്‍വകലാശാലയെ രൂക്ഷമായി എതിര്‍ത്തു സംസാരിച്ചത്. സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍പോലും മുഴുവനായി പരിഹരിക്കാനായിട്ടില്ല. സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റുകള്‍ക്കാണ് സ്വാതന്ത്ര്യം.വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തില്‍ എസ്.എഫ്.ഐ.യുടെ പ്രഖ്യാപിതനിലപാടില്‍ മാറ്റമില്ല. കച്ചവടവത്കരണം പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യസര്‍വകലാശാലകള്‍ അംഗീകരിക്കാനാവില്ല. നിലവിലുള്ള സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തി നിലവാരം ഉറപ്പാക്കുകയാണ് വേണ്ടതെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു. കെ.എസ്.യു.വും സ്വകാര്യസര്‍വകലാശാലയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

സര്‍വകലാശാലകളുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രസ്വഭാവത്തോടെ സ്ഥാപിക്കുന്ന കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജുകള്‍ പലയിടങ്ങളിലും പരാജയപ്പെട്ട പരീക്ഷണമെന്ന് സി.പി.എം. അനുകൂലസംഘടനയായ എ.കെ.ജി.സി.ടി. അഭിപ്രായപ്പെട്ടു. അതു രണ്ടുതട്ടിലുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കും. പ്രതിപക്ഷസംഘടനയായ ജി.സി.ടി.ഒ.യും ഇതിനെ എതിര്‍ത്തു.

ആദ്യഘട്ടത്തില്‍ ഇത്തരം പത്തുകോളേജുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഭാവിയില്‍ കോളേജുകളെല്ലാം കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.


Content Highlights: higher education commission report: SFI objected approval for private universities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented