തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പാഠഭാഗങ്ങള്‍ അടങ്ങിയ സ്റ്റഡീമെറ്റീരിയല്‍സ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റില്‍ നല്‍കിത്തുടങ്ങി(http://www.kshec.kerala.gov.in/). സര്‍വകലാശാല/കോളേജ് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുള്ള ഉള്ളടക്ക മോഡ്യൂളുകളാണ് ഇവ.
യു.ജി./പി.ജി. ക്ലാസുകളിലെ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഓപ്പണ്‍ കോഴ്സുകള്‍ എന്നീ വിഷയങ്ങളിലുള്ളവയാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. പി.ഡി.എഫ്. രേഖകള്‍, പി.പി.ടി., വീഡിയോ എന്നീ ഫോര്‍മാറ്റുകളില്‍ നല്‍കിയിട്ടുള്ളവ വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിക്കുന്നതിനോടൊപ്പം കൂടുതല്‍ വിഷയങ്ങളുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് കൗണ്‍സില്‍. കൗണ്‍സില്‍ റിസര്‍ച്ച്/ഡോക്യുമെന്റേഷന്‍ ഓഫീസര്‍മാര്‍ അടങ്ങിയ ടീമാണ് അക്കാദമികവും സാങ്കേതികവുമായ നേതൃത്വം നല്‍കുന്നത്.
Content Highlights: Higher Council Hosts Website for Online Learning
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..