പ്രതീകാത്മക ചിത്രം | Photo: cbse.nic.in
എടപ്പാള്‍: സി.ബി.എസ്.ഇ. വിദ്യാലയങ്ങള്‍ കോവിഡ് കാലത്ത് 25 ശതമാനം ഫീസിളവ് നല്‍കണമെന്ന ബാലാവകാശ കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മഞ്ചേരിയിലെ എയ്‌സ് സ്‌കൂളും സി.ബി.എസ്.ഇ. മാനേജ്‌മെന്റ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡിജിറ്റല്‍ സംവിധാനങ്ങളേര്‍പ്പെടുത്തി ഓണ്‍ലൈനിലൂടെ മികച്ച നിലയില്‍ ക്ലാസുകള്‍ നടത്തുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്തിട്ടും ഫീസിളവ് നല്‍കാന്‍ പറഞ്ഞത് അന്യായമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.
കോടതി സി.ബി.എസ്.ഇ.യുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടുകയും അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.
Content Highlights: Highcourt stays Kerala child rights commissions order to slash CBSE school fees by 25 percent
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..