Screengrab: diksha.gov.in
രാജ്യത്തെ സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും അതേക്കുറിച്ചുള്ള അവബോധവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) നടത്തുന്ന ഹെരിറ്റേജ് ഇന്ത്യ ക്വിസിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ദിക്ഷ പ്ലാറ്റ്‌ഫോമില്‍ ഫെബ്രുവരി 10 വരെ ക്വിസ് ലഭ്യമാക്കുന്നതാണ്.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ ഏതു ബോര്‍ഡിലും പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ കംപ്യൂട്ടര്‍/മൊബൈലില്‍ http://bit.ly/HIQE_Ci എന്ന ലിങ്ക് വഴിയോ ദിക്ഷ ആപ്പ് വഴിയോ 'ഹെരിറ്റേജ് ഇന്ത്യ ക്വിസ് 202021' കോഴ്‌സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.
ചേര്‍ന്നു കഴിഞ്ഞാല്‍ കോഴ്‌സിന്റെ വിവിധ മൊഡ്യൂളുകളിലേക്ക് വിദ്യാര്‍ഥിക്ക് പോകാം. ആദ്യ മൊഡ്യൂള്‍ ക്വിസിനെപ്പറ്റിയുള്ള ആമുഖവും രണ്ടാമത്തേത് ഭാരത പൈതൃകത്തിന്റെ വീഡിയോകളും ആയിരിക്കും. മൂന്നാം മൊഡ്യൂളാണ് 2021ലെ ഹെരിറ്റേജ് ഇന്ത്യ ക്വിസ്.
പങ്കെടുക്കുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയായ ശേഷം പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്‍കും. വിശദമായ വിജ്ഞാപനം http://cbseacademic.nic.in/circulars.html ല്‍ ലഭ്യമാണ്.
Content Highlights: Heritage India Quiz for school students by CBSE
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..