പി.എസ്.സി.യെ മറികടന്നു; നിയമനത്തിന് ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അനുമതി


ആര്‍. ജയപ്രസാദ്

സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. സിന്‍ഡിക്കേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ തസ്തികകള്‍ അനുവദിച്ചതും കരാര്‍നിയമനത്തിന് അനുമതി നല്‍കുന്നതും.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം:പി.എസ്.സി.യെ മറികടന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂട്ടനിയമനം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി. 14 തസ്തികകളിലായി 109 പേരെ നിയമിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറിക്കിയത്. രണ്ടു തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. നേരിട്ട് വിജ്ഞാപനം ക്ഷണിച്ച് നിയമനം നടത്താനുള്ള നടപടികള്‍ സര്‍വകലാശാല ആരംഭിച്ചു.

സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി. വഴി നടത്തണമെന്നാണ് വ്യവസ്ഥ. 2016 മുതല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. മറ്റ് ചില അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് നിയമന നടപടികള്‍ പി.എസ്.സി. ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് അനുമതി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമുണ്ടെന്ന് ആരോപണമുയര്‍ന്നു.

താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി നികത്തണമെന്ന വ്യവസ്ഥയും ലംഘിക്കുകയാണ്. പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുമ്പോള്‍ പരിചയസമ്പന്നരായ ജീവനക്കാരെ മറ്റു സര്‍വകലാശാലകളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന രീതിയാണുള്ളത്. അതും അട്ടിമറിക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍ താത്കാലിക നിയമനത്തിന് വിജ്ഞാപനമിറക്കി ഓപ്പണ്‍ സര്‍വകലാശാല അപേക്ഷകള്‍ ശേഖരിച്ചിരുന്നു.സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. സിന്‍ഡിക്കേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ തസ്തികകള്‍ അനുവദിച്ചതും കരാര്‍നിയമനത്തിന് അനുമതി നല്‍കുന്നതും.

Content Highlights: group temporary appointment permission for sreenarayana guru open university

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented