'ഇങ്ങനെ യാചിക്കുന്നതിലും നല്ലത് വൊളണ്ടിയര്‍ റിട്ടയര്‍മെന്റാണ്'; വിതുമ്പലോടെ സ്കൂള്‍ പ്രിന്‍സിപ്പല്‍


സ്കൂൾ പ്രിൻസിപ്പൽ സംസാരിക്കുന്നു | Photo: India Today

'60 വര്‍ഷം പഴക്കമുളള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ വല്ലാത്ത ആശങ്കയാണ്. നല്ലൊരു ശുചിമുറിയോ ഗ്രൗണ്ടോ ചുറ്റുമതിലോ സ്‌കൂളിലില്ല. കുട്ടികള്‍ക്ക് ആരോഗ്യത്തോടെ വളരാനുളള യാതൊരു സാഹചര്യവും ഇവിടെയില്ല', ഗ്രാമസഭയില്‍ ചുറ്റുംകൂടിനിന്നവരോടായി സര്‍ക്കാര്‍ സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് വിവരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ ശക്തി വിതുമ്പലിന്റെ വക്കിലെത്തി. നിസ്സഹായതയുടെ പാരമ്യതയിലും കൈകള്‍ ചൂണ്ടിക്കൊണ്ട് അവര്‍ സ്‌കൂളിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തി. സ്‌കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും വളരാനുമുളള സാഹചര്യമില്ലെന്ന് നിസ്സഹായതയോടെ പറയുന്ന പ്രിന്‍സിപ്പലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ സലമരാതുപട്ടി ഗ്രാമത്തില്‍ നടന്ന ഗ്രാമസഭയിലാണ് സംഭവം. ഓലൈപ്പട്ടി സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പ്രിന്‍സിപ്പല്‍ ശക്തി വികാരനിര്‍ഭരയായത്. 95 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അതിനായി പലതവണ ഗ്രാമസഭയില്‍ ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും ശക്തി പറഞ്ഞു. എല്‍കെജി മുതല്‍ മൂന്നാം ക്ലാസ് വരെയുളളവര്‍ക്ക് ഒരു ക്ലാസ്മുറിയാണുളളത്. നാലാം ക്ലാസുകാരും അഞ്ചാം ക്ലാസുകാരും ഒരു മുറിയിലിരുന്നാണ് പഠിക്കുന്നത്. ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുളളവര്‍ക്ക് പഠിക്കാന്‍ ക്ലാസ് മുറികളില്ലെന്നും അവര്‍ പറയുന്നു.സ്‌കൂളിന് വൈദ്യുതി കണക്ഷനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങി. വയറിങ് ശരിയാക്കിയാല്‍ തന്നെ ആറ് മാസത്തിനകം എര്‍ത്ത് ഷോക്ക് വന്ന് എല്ലാം തകരും. കുട്ടികളുടെ സുരക്ഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാവുകയാണ്, വാക്കുകളിടറിക്കൊണ്ട് ശക്തി പറഞ്ഞു.

'ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പോയി കത്ത് നല്‍കി. 25,000 മുതല്‍ 30,000 രൂപ വരെ ചെലവാകുമെന്ന മറുപടിയാണ് ലഭിച്ചത്. പണി പൂര്‍ത്തിയാക്കാനുളള ഫണ്ട് എന്റെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണം. ഞങ്ങളുടെ വര്‍ക്കിന് ഞങ്ങള്‍ തന്നെ കമ്മിഷന്‍ വാങ്ങണോ? ഞങ്ങള്‍ പവര്‍ കട്ട് ചെയ്തു. മോട്ടോര്‍ പമ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇത് ശപിക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളാണ്. ഇങ്ങനെ യാചിക്കുന്നതിലും നല്ലത് വൊളണ്ടിയര്‍ റിട്ടയര്‍മെന്റെടുക്കുന്നതാണ്, കണ്ണീരണിഞ്ഞുകൊണ്ട് അവർ പറഞ്ഞു.

കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രഭാതഭക്ഷണമുള്‍പ്പെടെ നിരവധി പദ്ധതികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവിടെയാണ് ഇത്തരമൊരു സംഭവമെന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Courtesy : India Today

Content Highlights: Govt school is nothing but a curse’: Video of principal’s anguish in TN's Krishnagiri goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented