Sabka Vikas Maha Quiz
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിക്കുന്ന 'സബ്കാ വികാസ് മഹാക്വിസ്' ആരംഭിച്ചു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് പ്രശ്നോത്തരി തുടങ്ങുന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍. കോവിഡിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്.
- മത്സരം ഓണ്‍ലൈന്‍ വഴി
- ആദ്യഘട്ടം ഏപ്രില്‍ 28 വരെ.
- 20 ചോദ്യങ്ങള്‍, അഞ്ച് മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.
- മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താം.
- ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതം സമ്മാനം.
- പങ്കെടുക്കാന്‍ quiz.mygov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: government launches Sabka Vikas Maha Quiz
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..