നുവാൽസിൽ സർക്കാർ അഭിഭാഷകർക്കായുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ നിർവഹിക്കുന്നു
ദേശീയ നിയമസര്‍വ്വകലാശാലയായ നുവാല്‍സില്‍ പുതിയതായി ആരംഭിക്കുന്ന സീനിയര്‍ അഡ്വക്കേറ്റ് എം. കെ. ദാമോദരന്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ലോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി നടത്തുന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ അശോക് എം. ചെറിയാന്‍, കെ. പി. ജയചന്ദ്രന്‍, അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ്, സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍, നുവാല്‍സ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഷീബ എസ്. ധര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരായ ടി. ആര്‍. രവി, സി.എസ്. ദയസ് , റിട്ട. ജഡ്ജിമാരായ ഹരിപ്രസാദ്, കെ. കെ. ദിനേശ്, ഡോ. കെ. പി. സതീശന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാരായ നാഗരാജ് നാരായണന്‍, എസ്. യു. നാസര്‍, പി സന്തോഷ് കുമാര്‍, ഹനില്‍കുമാര്‍ എം. എച്, എം. ആര്‍. ശ്രീലത, സുധാദേവി, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ എന്നിവര്‍ റിട്ട് പെറ്റീഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയുള്ള അച്ചടക്കനടപടി, ഭൂസംരക്ഷണവും പതിച്ചു നല്‍കലും, ക്രിമിനല്‍ നടപടിക്രമം, സിവില്‍ സര്‍വീസും ഭരണഘടനയും ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും എന്നീ വിഷയങ്ങളിലുള്ള സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചു.
Content Highlights: Government Advocate Workshop started at NUALS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..