Representational Image | Photo: Freepik
കൊച്ചി: ഉപരിപഠനത്തിനായി യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിടുന്നവർക്കായി പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് മാർച്ച് 19 - ന് (ഞായറാഴ്ച) കൊച്ചിയിൽ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. മാതൃഭൂമിയുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ എക്സ്പോ, എൻഎച്ച് ബൈപ്പാസിൽ ചക്കരപ്പറമ്പിനടുത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് നടക്കുന്നത്. സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ്. എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് യുകെ, കാനഡ, ഓസ്ട്രേലിയ ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളെ നേരിൽ കാണാനും, പഠിക്കാൻ ആഗ്രഹമുള്ളതും നിങ്ങൾക്ക് യോജിക്കുന്നതുമായ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് വിശദമായി മനസിലാക്കാനും അവസരം ലഭിക്കുന്നു.
എന്‍ജിനീയറിംഗ്, മെഡിസിൻ, നഴ്സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജമെന്റ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി അത്യാകർഷകമായ നൂറിൽപരം കോഴ്സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്സ്പോയിലൂടെ മനസിലാക്കാം. കൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്സ്മെന്റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസലർമാരുടെ സേവനവും ലഭ്യമാണ്.
സ്പോട്ട് അസസ്മെന്റിലൂടെ സ്പോട്ട് അഡ്മിഷൻ നേടാനും അവസരം ലഭിക്കുന്നതാണ്. താൽപര്യമുള്ള വിദ്യാർഥികൾ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ടിന്റെ രണ്ട് കോപ്പികൾ എന്നിവ കൊണ്ടുവരേണ്ടതാണ്. ഐഇഎൽടിഎസ് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അത്യാകർഷകമായ പാക്കേജോടു കൂടി ഐഇഎൽടിഎസ് ട്രെയിനിംഗിൽ ചേരാനുള്ള സുവർണാവരസവും എജ്യു എക്സ്പോയിൽ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 100% സ്‌കോളർഷിപ്പിനൊപ്പം 1000 പൗണ്ട് സ്റ്റൈപ്പൻഡോടും കൂടെ യുകെയിൽ അഡൽറ്റ് നഴ്സിംഗ് തികച്ചും സൗജന്യമായി പഠിക്കാവുന്നതാണ്.
ഗ്ലോബൽ സ്റ്റഡി ലിങ്ക്
കഴിഞ്ഞ പതിനാല് വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ 30000 - ത്തിൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എജ്യുക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഗ്ലോബൽ സ്റ്റഡി ലിങ്ക് കൊച്ചിയിൽ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുവാനായി https://www.globalstudylink.co.uk/edu-expo/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 90721 93999, 90721 92999 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Global Study Link Kochi Seminar edu expo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..