യുകെ പഠനം ആഗ്രഹിക്കുന്നവർക്കായി മാതൃഭൂമി-ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ വെബിനാർ 13, 14 തീയതികളിൽ


.

കൊച്ചി: പ്രമുഖ എജ്യൂക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് (ജി.എസ്.എൽ) മാതൃഭൂമിയുമായി സഹകരിച്ചുകൊണ്ട് യുകെയിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സൗജന്യ വെബിനാർ നടത്തുന്നു. ഈ മാസം 13, 14 തീയതികളിലാണ് വെബിനാർ നടക്കുന്നത്.

പ്ലസ് ടു / ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് ഉയർന്ന ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്‌സുകളെക്കുറിച്ചും മാസ്റ്റേഴ്‌സ് കോഴ്‌സുകളെക്കുറിച്ചും ഈ വെബിനാറിലൂടെ മനസിലാക്കാം. യു.കെയിലെ യൂണിവേഴ്‌സിറ്റികൾ, അവരുടെ ക്യാമ്പസ് സൗകര്യങ്ങൾ, ഫീസ്, സ്‌കോളർഷിപ്പ് സാധ്യതകൾ, പോസ്റ്റ് സ്റ്റഡി വർക്ക്, എൻട്രി റിക്വയർമെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങി യു.കെയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിവിധ യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികൾ വിശദീകരിക്കുന്നതാണ്. സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. നഴ്‌സിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ടെക്‌നോളജി, ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, ഹെൽത്ത് കെയർ തുടങ്ങി നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവിസാധ്യതകളെക്കുറിച്ചും ഈ വെബിനാറിലൂടെ മനസിലാക്കാം.

കഴിഞ്ഞ പതിനാല് വർഷമായി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

രജിസ്ട്രേഷനു വേണ്ടി https://www.globalstudylink.co.uk/Edu-Fair-2022/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വിശദവിവരങ്ങൾക്കായി www.globalstudylink.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കുക, +919072697999 (ഇന്ത്യ), +4402035951999 (യുകെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Global Study Link


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented