
Representative image: Mathrubhumi.com
2022-23 ൽ യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ഹാമിൽ 10,000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) മൂല്യമുള്ള ഗ്ലോബൽ മാസ്റ്റേഴ്സ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. വിദ്യാർഥി നൽകേണ്ട മൊത്തം ട്യൂഷൻ ഫീസിനത്തിൽ സ്കോളർഷിപ്പ് തുക വകയിരുത്തുന്നതാണ്.
കാമ്പസിൽ ചേർന്നുപഠിക്കുന്ന (ബർമിങ്ഹാം ബിസിനസ് സ്കൂളിലെ എം.എസ്സി./എം.ബി.എ. ഒഴികെ) ഏതു മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പഠിക്കാനുദ്ദേശിക്കുന്നവർക്കും അപേക്ഷിക്കാം. മികച്ച അക്കാദമിക് മികവ് വേണം.
കുറഞ്ഞത് 70 ശതമാനം മാർക്കോടെ, ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കുകയോ നേടുകയോ ചെയ്യണം. 2022 - 23 അധ്യയനവർഷത്തേക്ക് യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ഹാം യു.കെ. കാമ്പസിലെ ഒരു ‘ടോറ്റ്’ പ്രോഗ്രാമിലേക്ക് പ്രവേശന ഓഫർ ലഭിച്ചിരിക്കണം. പഠനം കാമ്പസിൽ ആയിരിക്കണം. ജൂൺ 30-നകം അഡ്മിഷൻ ഡെപ്പോസിറ്റായി 2000 പൗണ്ട് അടയ്ക്കണം. ഏതെങ്കിലും ഫുൾ സ്കോളർഷിപ്പ് ലഭിച്ചവർ,
എക്സ്റ്റേണൽ/ഇന്റേണൽ ഏജൻസിയിൽനിന്നും മുഴുവൻ ട്യൂഷൻഫീ ഫണ്ടിങ് ലഭിക്കുന്നവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. മറ്റ് ഏതെങ്കിലും ഭാഗികസഹായം മാത്രം ലഭിക്കുന്നവർക്ക് ഈ സ്കോളർഷിപ്പിന് അർഹതയുണ്ട്.
അപേക്ഷ www.birmingham.ac.uk/international/students/global-masters-scholarship.aspx എന്ന ലിങ്ക് വഴി 2022 ജൂൺ 30, 23.59 (യു.കെ.സമയം/ ജി.എം.ടി +1) വരെ അപേക്ഷ നൽകാം.
Content Highlights: Global Masters Scholarship at the University of Birmingham
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..