പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പരവൂര്‍ (കൊല്ലം): സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരുകളില്‍ ലിംഗനീതി ഉറപ്പുവരുത്തണമെന്ന ബാലാവകാശ കമ്മിഷന്‍ ഉത്തരവ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. ഗേള്‍സ്, ബോയ്സ് തരംതിരിവുണ്ടെങ്കിലും സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ ഇടകലര്‍ന്ന് പഠിക്കുന്നുണ്ട്. ബോയ്സ് സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിന്റെ പേരിലെ വിവേചനം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബാലാവകാശ കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
മഞ്ചേരി സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചത്. തുടര്‍ന്നാണ് സ്‌കൂളുകളുടെ പേരിലെ ലിംഗവിവേചനം ഒഴിവാക്കാന്‍ അന്നത്തെ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി നിര്‍ദേശിച്ചത്. കമ്മിഷന്‍ സര്‍ക്കാരിന് രണ്ടുതവണ ഉത്തരവു നല്‍കിയിട്ടും സ്‌കൂളുകളുടെ പേരിലെ ലിംഗസമത്വം ഉറപ്പാക്കാനായില്ല.
സ്‌കൂള്‍ രേഖകളിലും സര്‍ട്ടിഫിക്കറ്റുകളിലും തിരുത്തല്‍ വരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒരുപ്രദേശത്തുള്ള ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ ഗവ. സ്‌കൂള്‍ എന്ന പൊതുനാമത്തിലേക്ക് മാറുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുമെന്നതും തടസ്സവാദമായി. ഇതോടെയാണ് സ്‌കൂളുകളുടെ പേരിലെ ലിംഗസമത്വം ഉറപ്പാക്കാനുള്ള ഉത്തരവ് കടലാസിലൊതുങ്ങിയത്. അടുത്തവര്‍ഷം മുതല്‍ ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞദിവസവും ഉത്തരവിട്ടരിക്കുന്നത്.
Content Highlights: gender equality in name of gov schools by child welfare commission not implemented
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..