Representative image/NM Pradeep
നഴ്സിങ്ങില്‍ ഉന്നതവിദ്യാഭ്യാസം നേടി ഓസ്ട്രേലിയ അടക്കം ഒമ്പത് വിദേശ രാജ്യങ്ങളില്‍ പോകുന്നതിനും ജോലി നേടുന്നതിനും ആഗ്രഹിക്കുന്നവര്‍ക്കായി മാതൃഭൂമി ഡോട്ട് കോമില് ഏപ്രില്‍ രണ്ട്, ആറ് തീയതികളില്‍ 'ഗേറ്റ്വെ ടു ഗ്ലോബല്‍ നഴ്സിംഗ്' എന്ന വെബിനാര്‍ നടക്കുന്നു. എംഡബ്ലിയുടി ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്ന ഈ വെബിനാറിലൂടെ ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.
രണ്ട് സെഷനുകള്‍ ആയിട്ടാണ് ഈ വെബിനാര്‍ നടക്കുന്നത്. ഏപ്രില്‍ രണ്ടാം തീയതി 11.30 ന് നടക്കുന്ന ഒന്നാമത്തെ സെഷനില്‍ ബി. എസ്സി നഴ്സിംഗ് കഴിഞ്ഞവര്‍ക്കായുള്ള വിദേശ പഠന/ തൊഴില്‍ സാധ്യതതളെക്കുറിച്ചും ഓസ്ട്രേലിയന്‍ നഴ്സിംഗ് മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ഏപ്രില്‍ ആറാം തീയതി 11.30ന് നടക്കുന്ന സെഷനില്‍ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് നഴ്സിംഗ് മേഖലയില്‍ വിദേശത്ത് പഠനം നടത്താല്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാധ്യതകളെക്കുറിച്ചും, നഴ്സിംഗ് പഠനം കഴിഞ്ഞവര്‍ക്ക് ഒറ്റ കോഴ്സ് വഴി ഒന്‍പത് രാജ്യങ്ങളിലേക്ക് തൊഴില്‍ സാധ്യതകള്‍ നല്കുന്ന നഴ്സിംഗ് കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രോഗ്രാമിനെ (NCAP) പറ്റിയും, നഴ്സിംഗ് ഡിപ്ലോമ/ജനറല്‍ നഴ്സിംഗ് പൂര്ത്തിയാക്കിയവര്ക്കായുള്ള വിദേശ പഠന/ജോലി സാധ്യതകളെപ്പറ്റിയും വിശദീകരിക്കുന്നു.
എച്ച്സിഐ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിജോ കുന്നുംപുറത്ത്. എംഡബ്ലിയുടി എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ ജനറല്‍ മാനേജര്‍ തോമസ് ചെറിയാന് എന്നിവരാണ് വെബിനാറില്‍ സംസാരിക്കുന്നത്. താല്പര്യമുള്ളവര്ക്ക് സൗജന്യമായി വെബിനാറില്‍ പങ്കെടുക്കാവുന്നതാണ്. അതിനായി ഇപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.രജിസ്ട്രേഷന് ചെയ്യുന്നതിനായി www.mathrubhumi.com/stat/nursing എന്ന ലിങ്ക് സന്ദര്‍ശിക്കുക
Content Highlights: Gateway to Global Nursing webinar
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..