പ്രീ-സീ ട്രെയിനിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ

Representational image

പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനിയേഴ്‌സ് ലിമിറ്റഡ് (ജി.ആർ.എസ്.ഇ.), ട്രെയിനി മറൈൻ എൻജിനിയർ/ഗ്രാജ്വേറ്റ് മറൈൻ എൻജിനിയർ (ടി.എം.ഇ./ജി.എം.ഇ.) പ്രീ-സീ ട്രെയിനിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്ഥാപനത്തിന്റെ ടെക്‌നിക്കൽ ട്രെയിനിങ് സെന്റർ (ടി.ടി.സി.) നടത്തുന്ന 12 മാസത്തെ ഈ പ്രോഗ്രാമിലേക്കാണ് പ്രവേശനം. കേന്ദ്രസർക്കാർ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകാരമുള്ള ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃതസ്ഥാപനത്തിൽനിന്ന്‌ 50 ശതമാനം മാർക്ക് നേടിയുള്ള, മെക്കാനിക്കൽ എൻജിനിയറിങ്/നേവൽ ആർക്കിടെക്ചർ/മറൈൻ എൻജിനിയറിങ് (നോൺ ഡി.ജി.എസ്. അപ്രൂവ്ഡ്)/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദം വേണം. 10-ലോ 12-ലോ ബിരുദകോഴ്‌സിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

ഉയർന്ന പ്രായപരിധി 28. പട്ടിക/മറ്റു പിന്നാക്കവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ സർക്കാർവ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് ലഭിക്കും. വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും grse.in/career ൽ ലഭിക്കും. അപേക്ഷാഫോം അതിലുണ്ട്.

പൂരിപ്പിച്ച അപേക്ഷ, ഡിമാൻഡ് ഡ്രാഫ്റ്റ്, അപേക്ഷയ്ക്കൊപ്പം നൽകേണ്ട രേഖകൾ എന്നിവ സെപ്‌റ്റംബർ നാലിനകം സ്ഥാപനത്തിൽ ലഭിക്കണം. യോഗ്യതാകോഴ്‌സിന്റെ അന്തിമവർഷത്തിലെ മാർക്ക് (7, 8 സെമസ്റ്ററുകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി) പരിഗണിച്ചാകും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവേശനസമയത്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണം. ട്രെയിനിങ് ഫീസ് (നോൺ റെസിഡൻഷ്യൽ) 1,82,000 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 1,72,900 രൂപ. പ്രവേശനസമയത്ത് തുക ഡി.ഡി. ആയി നൽകണം. ഇതുകൂടാതെ നൽകേണ്ട മറ്റു ഫീസുകൾ സംബന്ധിച്ച വിവരങ്ങൾ ബ്രോഷറിലുണ്ട്.

Content Highlights: G.R.S.E admissions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented