ഫുള്‍ബ്രൈറ്റ് - നെഹ്‌റു ഡോക്ടറല്‍ ഫെലോഷിപ്പ്: ജൂലായ് 15 വരെ അപേക്ഷിക്കാം


By ഡോ. എസ്. രാജൂകൃഷ്ണന്‍

1 min read
Read later
Print
Share

വിസ സപ്പോര്‍ട്ട്, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, എയര്‍ ട്രാവല്‍ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ അടങ്ങുന്നതാണ് ഫെലോഷിപ്പ്

ന്ത്യയിലെ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് യു. എസി.ലെ മുന്‍നിരസ്ഥാപനങ്ങളില്‍ ആറുമാസംമുതല്‍ ഒമ്പതുമാസംവരെയുള്ള ഗവേഷണത്തിന് അവസരം. യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യു.എസ്.ഐ.ഇ.എഫ്.) ആണ് 2021 ഓഗസ്റ്റ്/സെപ്തംബര്‍ മാസത്തില്‍ തുടങ്ങുന്ന ഫുള്‍ബ്രൈറ്റ്-നെഹ്‌റു ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിസ സപ്പോര്‍ട്ട്, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, എയര്‍ ട്രാവല്‍ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ അടങ്ങുന്നതാണ് ഫെലോഷിപ്പ്. യു.എസിലെ ഒരു ഗവേഷണസ്ഥാപനവുമായി വിശിഷ്ടാംഗത്തെ അഫിലിയേറ്റ് ചെയ്യും. ഗവേഷകന് സ്ഥാപനം മുന്‍കൂട്ടി കണ്ടെത്താം. ഇതിനകം അത് കണ്ടെത്തിയവര്‍ക്ക് ആ വിവരം അപേക്ഷയില്‍ ഉള്‍പ്പെടുത്താം.

ഗവേഷണമേഖലകള്‍

അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ആന്ത്രോപ്പോളജി, ബയോഎന്‍ജിനിയറിങ്, ക്ലൈമറ്റ് ചേഞ്ച് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, എജ്യുക്കേഷന്‍ പോളിസി ആന്‍ഡ് പ്ലാനിങ്, എനര്‍ജി സ്റ്റഡീസ്, ഹിസ്റ്ററി, ഇന്റര്‍നാഷണല്‍ ലോ, ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ന്യൂറോ സയന്‍സസ്, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫിസിക്കല്‍ സയന്‍സസ്, പബ്ലിക് ഹെല്‍ത്ത്, പബ്ലിക് പോളിസി, സോഷ്യോളജി, അര്‍ബന്‍ ആന്‍ഡ് റീജ്യണല്‍ പ്ലാനിങ്, വിഷ്വല്‍ ആര്‍ട്‌സ്, വിമന്‍സ് ആന്‍ഡ് ജന്‍ഡര്‍ സ്റ്റഡീസ്.

ഈ മേഖലകളിലൊന്നില്‍ 2019 സെപ്തംബര്‍ ഒന്നിനകം ഇന്ത്യയിലെ ഒരു ഗവേഷണകേന്ദ്രത്തില്‍ പിഎച്ച്.ഡി.ക്ക് രജിസ്റ്റര്‍ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ജോലിയുള്ളവര്‍ നിശ്ചിതമാതൃകയില്‍ തൊഴില്‍ദാതാവിന്റെ അനുമതിപത്രം നല്‍കണം. പ്രസിദ്ധീകരിച്ച/ അവതരിപ്പിച്ച പേപ്പറുകള്‍/സംഗ്രഹം, പിഎച്ച്.ഡി. സൂപ്പര്‍വൈസറുടെ റെക്കമന്‍ഡേഷന്‍ ലെറ്റര്‍ തുടങ്ങിയവ അപേക്ഷയുടെ ഭാഗമാക്കണം.

അപേക്ഷ https://apply.iie.org/ffsp2021 വഴി ജൂലായ് 15 വരെ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് www.usief.org.in സന്ദര്‍ശിക്കുക.

Content Highlights: Fulbright Nehru Doctoral Fellowship: Apply by 15 July

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented