നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ സജീവപരിഗണനയില്‍: മന്ത്രി ഡോ.ആര്‍.ബിന്ദു                    


സര്‍വ്വകലാശാലകളുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും

മന്ത്രി ആർ. ബിന്ദു | ഫോട്ടോ മനീഷ് ചേമഞ്ചേരി

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് സജീവ പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ദ്വിദിന കൊളോക്കിയത്തിന്റെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്‌കില്‍ കോഴ്‌സുകള്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഉണ്ടാകും.വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍, അധ്യാപക -അനധ്യാപകര്‍ എന്നിവര്‍ക്ക് സ്വതന്ത്രമായി, നിര്‍ഭയമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ഗ്ഗാത്മകമായ രീതിയില്‍ കലാലയങ്ങള്‍ മുന്നോട്ടു പോകേണ്ടതുണ്ട്.

പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കും. ജെ.ആർ.എഫ്, എസ്.ആർ.എഫ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകള്‍ അനുവദിക്കും.

ഇന്റഗ്രേറ്റഡ് പി.എച്ച്ഡി കോഴ്‌സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നല്‍കുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കും.

സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ് . സര്‍വ്വകലാശാലകളുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സര്‍ക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങള്‍ കൈകൊള്ളുകയെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.

കൊളോക്വിയത്തില്‍ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകള്‍ സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളിന്മേല്‍ സജീവ ചര്‍ച്ച നടന്നു. അധ്യാപക- അനധ്യാപക - ഗവേഷക - വിദ്യാര്‍ത്ഥി - പ്രിന്‍സിപ്പാള്‍മാരും മാനേജ്മെന്റ് സംഘടനകളുടെ പ്രതിനിധികളും വിവിധ സര്‍വ്വകലാശാല, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികളും കൊളോക്വിയത്തില്‍ പങ്കെടുത്തു.

Content Highlights: Four-year undergraduate courses under discussion: Minister Dr. R. Bindu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented