Representative images/ Mathrubhumi Archives
നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശപ്രകാരം, വിദേശ മെഡിക്കൽ ബിരുദധാരികൾ, ഇനിമുതൽ ഇന്റേൺഷിപ്പ് കമ്മിഷൻ അംഗീകരിച്ച മെഡിക്കൽ കോളേജുകളിൽ നടത്തണം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്ന് 2020 ജനുവരി ഒന്നു മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടും ഇന്റേൺഷിപ്പ് തുടങ്ങാത്തവരുടെയും ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്തുവരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളുടെയും സമാന സ്വഭാവമുള്ളവരുടെയും പട്ടിക കൗൺസിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പട്ടികയിൽ ഉൾപ്പെട്ട ഇന്റേൺഷിപ്പ് തുടങ്ങാത്തവരും വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് തുടരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളും ഇന്റേൺഷിപ്പിന്റെ തത്സ്ഥിതി ഡിസംബർ ഏഴിനകം കൗൺസിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. താത്കാലിക രജിസ്ട്രേഷന് അപേക്ഷ നൽകി, ഇതുവരെ താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും ഗൂഗിൾ ഫോമിലൂടെ തത്സ്ഥിതി രേഖപ്പെടുത്തണം.
പട്ടികയിൽ പരാതിയുണ്ടെങ്കിൽ ഡിസംബർ ഏഴിന് മുൻപ് കൗൺസിലുമായി ബന്ധപ്പെട്ട് പരാതി പരിഹരിച്ച് ഗൂഗിൾ ഫോം വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. കൗൺസിൽ ഇ-മെയിൽ - fmgcrmiallotment@gmail.com. ഡിസംബർ ഏഴിന് ശേഷമുള്ള പരാതികൾ പരിഗണിക്കില്ല. വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ് സൈറ്റ് സന്ദർശിക്കുക- www.medicalcouncil.kerala.gov.in
Content Highlights: Foreign Medical Graduates, internship, NMC ,Medical Colleges, MBBS
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..