വിദ്യാഭ്യാസരംഗം: കേരളവും ഫിൻലൻഡും കൈകോർക്കും


സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലൻഡ് സന്ദർശന വേളയിൽ

തിരുവനന്തപുരം: പൊതു-ഉന്നതവിദ്യാഭ്യാസ രംഗങ്ങളിൽ കേരളവുമായി സഹകരിക്കാൻ ഫിൻലൻഡ്. ഗവേഷണസ്ഥാപനങ്ങൾ തമ്മിലും അധ്യാപകക്കൈമാറ്റ പരിശീലന പരിപാടികളിലും ധാരണയായി. അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും ശാസ്ത്രം, കണക്ക് വിഷയങ്ങളിലെ പഠനത്തിലും മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിൽ സഹകരണം.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഫിൻലൻഡിലെ വിദ്യാഭ്യാസവകുപ്പ് സ്റ്റേറ്റ് സെക്രട്ടറി ഡാൻ കോയ് വുലാസോയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് കേരളസംഘത്തിന്റെ സന്ദർശനം. KITE- ന്റെ തനത് സംരംഭമായ ലിറ്റില്‍ കൈറ്റ് എന്ന അടിസ്ഥാന ഐ.ടി വിദ്യാഭ്യാസപദ്ധതി, ഫിന്‍ലാന്‍ഡിലെക്ക് കൊണ്ടുവരാന്‍ ഫിന്നിഷ് ഗവണ്മെന്റ് താത്പര്യം പ്രകടിപ്പിച്ചു.

ഹോം വര്‍ക്കില്ല, പഠിക്കുന്നവനും പഠിക്കാത്തവനുമില്ല; സ്‌കാന്‍ഡിനേവിയന്‍ സ്‌കൂള്‍ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം

പ്രധാന തീരുമാനങ്ങൾ

• ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ തുടർചർച്ചകൾക്കായി രൂപരേഖ തയ്യാറാക്കും.

Also Read

ഹോം വർക്കില്ല, പഠിക്കുന്നവനും പഠിക്കാത്തവനുമില്ല; ...

• കേന്ദ്രസർക്കാരുമായി ചർച്ചനടത്താൻ ഡൽഹിയിൽ ഒരു ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തി.

• ഗവേഷണസ്ഥാപനങ്ങളുടെ സഹകരണത്തിൽ സംസ്ഥാനത്തെ എസ്.സി.ഇ.­ആർ.ടി., സീമാറ്റ്, എസ്.ഐ.­­ഇ.ടി. എന്നിവ പങ്കാളികളാകും.

• ഫിൻലൻഡിലെ യുവസ്കുല സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ്‍വർക്ക് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ് (ജി.കെ.എൻ.ടി.­എൽ.) നോഡൽ ഏജൻസിയാകും.

Content Highlights: Finland to work with Kerala in education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented