പ്രതീകാത്മക ചിത്രം | Photo: gettyimages.in
കോഴിക്കോട്: പരീക്ഷയെഴുതി 15 മാസം കഴിഞ്ഞിട്ടും മാര്‍ക്ക്ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കാതെ നഴ്സറി ടീച്ചര്‍ എജ്യുക്കേഷന്‍ കോഴ്സ് (എന്‍.ടി.ഇ.സി.) പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍. 2018-20 ബാച്ചിലെ വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്നത്.
2020 മാര്‍ച്ചില്‍ കോവിഡ് ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പ് ഇവരുടെ പരീക്ഷ കഴിഞ്ഞതാണ്. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ഫലംവരാറുണ്ട്. കോവിഡ് സാഹചര്യത്തില്‍ അത് ഇക്കൊല്ലം ജനുവരിയിലാണ് വന്നത്. അതുകഴിഞ്ഞ് ആറുമാസമായിട്ടും മാര്‍ക്ക്ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കിട്ടുന്നില്ല.
മൂന്ന് സര്ക്കാര്സ്ഥാപനങ്ങളിലും 11 സ്വാശ്രയസ്ഥാപനങ്ങളിലുമാണ് കോഴ്സ് നടത്തുന്നത്. അഞ്ഞൂറോളം വിദ്യാര്‍ഥികളാണുള്ളത്. ഏതൊക്കെ വിദ്യാര്‍ഥികള്‍ വിജയിച്ചെന്ന് ഹാള്ടിക്കറ്റനുസരിച്ചുള്ള പട്ടിക മാത്രമാണ് ജനുവരിയില്‍ പ്രസിദ്ധീകരിച്ചത്. മാര്‍ക്ക്ലിസ്റ്റും സര്‍ട്ടിഫിക്കറ്റും അച്ചടിയിലാണെന്നാണ് സ്ഥാപനമേധാവികള്‍ അന്വേഷിക്കുമ്പോള്‍ പരീക്ഷാഭവനില്‍നിന്നു പറയുന്നത്.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ എവിടെയെങ്കിലും ജോലിക്ക് ശ്രമിക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍. സര്‍ക്കാര്‍ നഴ്സറികളില്‍ ഒഴിവുകള്‍ പരിമിതമാണെന്നതിനാല്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കിയ പലര്‍ക്കും തുച്ഛശമ്പളത്തിന് സ്വകാര്യമേഖലയില്‍ ജോലിചെയ്യേണ്ട അവസ്ഥയാണ്.
Content Highlights: Fifteen months after the examination, no certificate yet; NTEC Students are worried
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..