-
കൊച്ചി: സി.ബി.എസ്.ഇ. സ്കൂളുകൾ സംബന്ധിച്ച് ചിലർ നടത്തുന്ന പ്രചാരണം രക്ഷിതാക്കളെയും വിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റുകളെയും ആശയക്കുഴപ്പത്തിലാക്കുന്നതാണെന്ന് കേരള സി.ബി.എസ്.ഇ. സ്കൂൾ കൗൺസിൽ അഭിപ്രായപ്പെട്ടു. ലോക്ഡൗൺകാരണം സംസ്ഥാനത്തെ സ്കൂളുകൾ വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. തുടർച്ചയായി അടച്ചിട്ടിരിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അനുകൂല നിലപാടുകൾക്കായി കാത്തിരിക്കുകയാണ് കൗൺസിൽ. സംസ്ഥാനത്തെ എഴുന്നൂറിൽപ്പരം സി.ബി.എസ്.ഇ. സ്കൂളുകൾ കൗൺസിലിൽ അംഗങ്ങളാണ്.
സി.ബി.എസ്.ഇ. സ്കൂളുകളുടെ കാര്യത്തിൽ വ്യക്തികളുടെയല്ല, സർക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും നിർദേശങ്ങളാണ് പാലിക്കേണ്ടത്. ഓരോ സ്കൂളിന്റെയും സാമ്പത്തികനില വ്യത്യസ്തമാണ്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒരോ സ്കൂളിനും യോജിച്ച നടപടിയാണ് ഉണ്ടാവേണ്ടത്. ''യൂണിഫോം, പാഠപുസ്തകങ്ങൾ, പഠനപരമായ കാര്യങ്ങൾ തുടങ്ങിയവയിൽ ഓരോ സ്കൂളിലെയും മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളുമാണ് തീരുമാനമെടുക്കേണ്ടത്. അത് സി.ബി.എസ്.ഇ.യുടെ പൊതുവായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണമെന്നു മാത്രം'' -നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.
Content Highlights: Fee hike CBSE schools are waiting for state governments Decision
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..