Fact checking and verification online certificate course
കൊച്ചി; സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളുടെ ആധികാരികതയും നിജസ്ഥിതിയും കണ്ടെത്താന്‍ ഫാക്ട് ചെക്കിങ് കൂടിയേ തീരൂ. വിവരങ്ങളുടെ ആധികാരികത പരിശോധിക്കുക എന്നതിലപ്പുറം നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. മാതൃഭൂമി മീഡിയ സ്കൂളിന്റെ ഫാക്ട് ചെക്കിങ്ങ് ആന്റ് വെരിഫിക്കേഷന് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
വിവിധതരം ഡാറ്റകള്‍,വിവരങ്ങള്‍ എന്നിവയുടെ വസ്തുത പരിശോധിക്കുന്നതിനെയാണ് ഫാക്ട് ചെക്കിങ്ങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ടെക്സ്റ്റുകള്‍, റിപ്പോര്‍ട്ടുകള്‍ വിവിധ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയുടെയെല്ലാം നിജസ്ഥിതി പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താന്‍ വിവിധതരം ടെക്നിക്കുകളും ടൂളുകളും കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കാം. കോഴ്സ് പൂര്‍ത്തിയാക്കുന്നത് വഴി വ്യാജവാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അതിവേഗം തിരിച്ചറിയാന്‍ സാധിക്കും. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന വ്യജവാര്‍ത്തകള്‍ സര്‍വ മേഖലകളെയും കാര്യമായി ബാധിക്കുന്നതിനാല്‍ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങളെല്ലാം പ്രത്യേക ഫാക്ട്ചെക്കിങ് വിഭാഗം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
എട്ട് ദിവസം ദൈര്‍ഘ്യമുള്ളതാണ് കോഴ്സ്. സൂം വഴിയായിരിക്കും ക്ലാസുകള്‍. മെയ് 23ന് കോഴ്സ് തുടങ്ങും. സമയം വൈകീട്ട് ഏഴ് മണി മുതല്‍ 9 മണി വരെ. ഫീസ് 9,600 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി - മെയ് 22, 4 PM
കൂടുതല്‍ വിവരങ്ങള്‍ക്ക് www.mathrubhumimediaschool.com സന്ദര്‍ശിക്കുക
ഫോണ്‍; 9544038000
Content Highlights: Fact checking and verification online certificate course by mathrubhumi media school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..