പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ
ആലപ്പുഴ: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലത്തെ സംബന്ധിച്ച് വ്യക്തത ലഭിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍. ഈ വര്‍ഷം രണ്ടുഘട്ടങ്ങളിലായാണു പരീക്ഷ നടത്തുന്നത്. അന്തിമപരീക്ഷയുടെ മാര്‍ക്ക് എങ്ങനെയാകും വിലയിരുത്തുക എന്നതാണു പ്രശ്‌നം. രണ്ടുഘട്ടങ്ങളിലെയും പരീക്ഷയുടെ മാര്‍ക്കുകള്‍ ചേര്‍ത്താകുമോ അവസാനഫലം പുറത്തുവരുക എന്നതാണു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയം. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണു പരാതി.
കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടന്ന സാഹചര്യത്തിലാണു പരീക്ഷ രണ്ടായി നടത്താന്‍ സി.ബി.എസ്.ഇ. തീരുമാനിച്ചത്. പഠനം ഓഫ്‌ലൈനിലേക്കുമാറിയപ്പോള്‍ വിദ്യാര്‍ഥികള്‍ ആദ്യം നേരിട്ടതും പരീക്ഷയായിരുന്നു. ഒബ്ജക്ടീവ് ചോദ്യങ്ങളായിരുന്നു. എന്നാല്‍, മാര്‍ക്കുകിട്ടിയപ്പോള്‍ മിടുക്കരായ പലര്‍ക്കും മാര്‍ക്കു കുറഞ്ഞു. ഹിന്ദിക്കു പൊതുവേ മാര്‍ക്ക് കുറഞ്ഞുപോയെന്ന പരാതിയുമുണ്ട്. പരാതികള്‍ സ്‌കൂളുകള്‍വഴി സി.ബി.എസ്.ഇ. അധികൃതരെ അറിയിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, അന്തിമഫലം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുള്ളതായി അധികൃതര്‍ പറയുന്നു. ഒന്നാംഘട്ട പരീക്ഷയുടെ മാര്‍ക്കിന്റെ വെയിറ്റേജ് കുറച്ച് രണ്ടാംഘട്ട മാര്‍ക്കിന്റെ വെയിറ്റേജ് കൂട്ടുമെന്ന പരീക്ഷാ കണ്‍ട്രോളറുടെ അറിയിപ്പ് സ്‌കൂളുകള്‍ക്കു നല്‍കിയിട്ടുണ്ട്. വെയിറ്റേജ് എത്രയെന്നതു പരീക്ഷ പൂര്‍ത്തിയായശേഷമേ ബോര്‍ഡ് നിശ്ചയിക്കൂ. ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികള്‍ക്കു വെല്ലുവിളിയായിരുന്നു. അതിനാല്‍ മാര്‍ക്കു കുറഞ്ഞുവെന്നതില്‍ വിഷമിക്കേണ്ട സാഹചര്യമില്ലെന്നും തുടര്‍പഠനത്തെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Content Highlights: exam results of cbse students stays unclear
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..