ഹൈക്കോടതി| ഫോട്ടോ: പി ടി ഐ
കൊച്ചി: പത്താംക്ലാസ് ഫലം വൈകിയതിന്റെ പേരില്‍ സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിക്ക് സംസ്ഥാന സിലബസിലേക്ക് മാറാനുള്ള അവസരം ഇല്ലാതാക്കാനാകില്ലെന്ന് ഹൈക്കോടതി. ഒന്നോ രണ്ടോ ദിവസം സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലം വൈകുന്നത് തടസ്സമാകരുത്. താമസിയാതെ പത്താംക്ലാസ് ഫലം സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചേക്കും. അതിനാല്‍ ഹര്‍ജി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതുവരെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ഥികളും മലപ്പുറംസ്വദേശികളായ അമീന് സലിം, മുഹമ്മദ് സിനാന് എന്നിവരാണ് അപേക്ഷ നല്‍കാനുള്ള തീയതി നീട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ അവസരം നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
എന്നാല്‍, 2017-ല്‍ സമാന സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കായി 10 ശതമാനം സീറ്റ് നീക്കിവെക്കാമെന്ന സര്‍ക്കാര്‍നിലപാട് ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെയടക്കം ബാധിക്കുമെന്നതിനാല്‍ പ്രവേശന നടപടി ഇനിയും വൈകിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. ഫലമെന്ന് പ്രസിദ്ധീകരിക്കും എന്നതില്‍ ഒരുനിശ്ചയവുമില്ല.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലായ് 18 ആയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് അത് 21 വരെ നീട്ടി. ഇനിയും നീട്ടാനാകില്ലെന്നാണ് സര്‍ക്കാര്‍ നല്കിയ വിശദീകരണത്തിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..