പരീക്ഷാമാറ്റം: വിദ്യാര്‍ഥികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്


മാതൃകാപരീക്ഷകളില്‍ കുട്ടികള്‍ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലും എസ്.സി.ഇ.ആര്‍.ടി. പ്രസിദ്ധീകരിച്ച ഊന്നല്‍മേഖലകളെ മുന്‍നിര്‍ത്തിയും ആവശ്യമുള്ള പഠനപിന്തുണ അധ്യാപകര്‍ നല്‍കും

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

കൊച്ചി: പരീക്ഷാമാറ്റം വിദ്യാർഥികളിലുണ്ടാക്കിയ ആശങ്കകൾ പരിഹരിക്കാൻ കരുതലുമായി വിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ പുനഃക്രമീകരിച്ച സാഹചര്യത്തിൽ സംശയനിവാരണത്തിനായി വിദ്യാർഥികൾക്ക് മാർച്ച് 31 വരെ സ്കൂളിലെത്താം. വിദ്യാർഥികളുടെ മാനസികസമ്മർദം ഇല്ലാതാക്കാൻ എല്ലാ പിന്തുണയും അധ്യാപകർ ഉറപ്പാക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മാനസികപിന്തുണ ഉറപ്പാക്കും

മാതൃകാപരീക്ഷകളിൽ കുട്ടികൾ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലും എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച ഊന്നൽമേഖലകളെ മുൻനിർത്തിയും ആവശ്യമുള്ള പഠനപിന്തുണ അധ്യാപകർ നൽകും.

രക്ഷിതാവിന്റെ സമ്മതപത്രത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലെത്തണം. 31 വരെ മാത്രമേ ഇതിന് സമയം അനുവദിച്ചിട്ടുള്ളൂ. പിന്നീട് പരീക്ഷാസമയത്തുമാത്രം വിദ്യാർഥികൾ സ്കൂളിലെത്തിയാൽ മതി.

എന്നാൽ, മാർച്ച് 16 മുതൽ അധ്യാപകർക്ക് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരിശീലനക്ളാസുകൾ നടക്കുകയാണ്. ആസമയം സ്കൂളുകളിൽ ക്ളാസ് നടത്തുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. പരിശീലനസമയത്തെ ക്ലാസുകളെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.

Content Highlights: Exam date change, education department all set to reduce students pressure

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented