Representational Image | Photo: canva.com
ന്യൂഡൽഹി: എൻജിനിയറിങ് പഠനം കൂടുതൽ പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ, കംപ്യൂട്ടർ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽനിന്നുള്ള ഒന്ന്-രണ്ട് വർഷ എൻജിനിയറിങ് പുസ്തകങ്ങളും ഹിന്ദി, ഒഡിയ, മറാഠി ഭാഷകളിലെ ഒന്നാംവർഷ എൻജിനിയറിങ് പുസ്തകങ്ങളും ആദ്യഘട്ട ചർച്ചകളുടെ ഭാഗമാക്കും. ഡിപ്ലോമ തലത്തിലുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുന്നത് സംബന്ധിച്ചും ചർച്ചചെയ്യും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ മലയാളം, ഉറുദു, അസമീസ്, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലെ എൻജിനിയറിങ് പുസ്തകങ്ങൾ ചർച്ചയ്ക്കെടുക്കും.
ഐ.ഐ.ടി., സി.എഫ്.ടി.ഐ., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലും ഈ പുസ്തകങ്ങൾ ഭാവിയിൽ ഉപയോഗിച്ചേക്കാമെന്ന് യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.
Content Highlights: Engineering courses in regional languages
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..