പരീക്ഷയും തിരഞ്ഞെടുപ്പ് ചുമതലയും; ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ആശങ്കയില്‍


1 min read
Read later
Print
Share

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ മിക്കതും പോളിങ് ബൂത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളില്‍ ഏപ്രില്‍ ആറിലെ തിരഞ്ഞെടുപ്പുകഴിഞ്ഞ് തൊട്ടടുത്ത എട്ടാംതീയതിയിലേക്ക് പരീക്ഷാഹാള്‍ സജജീകരിക്കാനാവില്ല

പ്രതീകാത്മക ചിത്രം | Photo :gettyimages.in 

മലപ്പുറം: പരീക്ഷാനടത്തിപ്പിന്റെ തിരക്കിനിടയിൽ തിരഞ്ഞെടുപ്പ് ചുമതലകൂടി നിർവഹിക്കേണ്ടിവരുന്നതിന്റെ ആശങ്കയിലാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ.

മാർച്ച് മൂന്നാംവാരം ആരംഭിക്കേണ്ടിയിരുന്ന പരീക്ഷാനടത്തിപ്പിനിടയിൽ ഏപ്രിൽ ആറിലെ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതിൽത്തന്നെ പ്രിൻസിപ്പൽമാർ പ്രതിഷേധം അറിയിച്ചിരുന്നു. അതിനിടയിലാണ് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃക്രമീകരിച്ച് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്തദിവസത്തേക്കു മാറ്റിയത്.

മറ്റുസ്ഥാപനങ്ങളെ അപേക്ഷിച്ച് ഓഫീസ് ജീവനക്കാരോ അനധ്യാപക സഹായികളോ ഇല്ലാത്ത ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ പരീക്ഷാചുമതലയും സ്കൂൾ ഭരണനിർവഹണവും നടത്താൻതന്നെ കാലങ്ങളായി പാടുപെടുകയാണ്. അതിനിടയിലാണിപ്പോൾ തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതലയും.

സംസ്ഥാനത്തെ മിക്ക പ്രിൻസിപ്പൽമാർക്കും പ്രിസൈഡിങ് ഓഫീസർമാരായിട്ടാണ് നിയമനം. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽത്തന്നെ വ്യാപക ക്രമക്കേടുള്ളതായും പരാതിയുണ്ട്. മാർച്ചിൽ വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കും പ്രിസൈഡിങ് ഓഫീസർമാരായി നിയമിച്ച് അറിയിപ്പ് ലഭിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് നേരെ സ്കൂളിൽചെന്ന് സാഹസപ്പെട്ട് ജോലിചെയ്താൽപ്പോലും പരീക്ഷയ്ക്കാവശ്യമായ ക്രമീകരണങ്ങളൊരുക്കാനാവില്ലെന്നാണ് പ്രിൻസിപ്പൽമാർ പറയുന്നത്. ഹയർസെക്കൻഡറി സ്കൂളുകൾ മിക്കതും പോളിങ് ബൂത്തുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളിൽ ഏപ്രിൽ ആറിലെ തിരഞ്ഞെടുപ്പുകഴിഞ്ഞ് തൊട്ടടുത്ത എട്ടാംതീയതിയിലേക്ക് പരീക്ഷാഹാൾ സജജീകരിക്കാനാവില്ല. കോവിഡ് പശ്ചാത്തലത്തിൽ രോഗവ്യാപന പ്രതിരോധവും സാമൂഹിക അകലവുമുൾപ്പെടെയുള്ള പ്രത്യേക മുൻകരുതലുകളും ഒരുക്കേണ്ടതുണ്ട്.

പ്ലസ്ടു പരീക്ഷാതീയതി പുനഃക്രമീകരിക്കണം

കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷാതീയതി പുനഃക്രമീകരിക്കണമെന്ന് കേരളാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുജോലി കഴിഞ്ഞ് പിറ്റേന്ന് വിശ്രമം പോലുമില്ലാതെ സാഹസപ്പെട്ടാലും കോവിഡ് പശ്ചാത്തലത്തിൽ എട്ടിന് പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കാൻ പ്രിൻസിപ്പൽമാർക്കാവില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകളിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കൽ ദുഷ്കരമാവും. പ്രിൻസിപ്പൽമാരെ തിരഞ്ഞെടുപ്പുജോലിയിൽനിന്ന് ഒഴിവാക്കുകയോ പരീക്ഷ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് പ്രസിഡന്റ് ജയമോഹൻ, ജനറൽ സെക്രട്ടറി ഡോ. എൻ. സക്കീർ സൈനുദ്ധീൻ എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Election, exam duties at the same time, school principals under pressure

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Calicut University

1 min

കാലിക്കറ്റിൽ വിദൂര പഠനം: വിദ്യാർഥികൾ കുറഞ്ഞു; വരുമാനത്തിൽ വൻ ഇടിവ്

Jun 7, 2023


education

2 min

ICAR; പി.ജി, പിഎച്ച്ഡി. പ്രവേശനപ്പരീക്ഷ; ഇപ്പോള്‍ അപേക്ഷിക്കാം

Jun 7, 2023


Medical

1 min

മെഡി.കോളേജുകളുടെ അംഗീകാരം; റദ്ദാക്കിയത് നിസ്സാര കാരണങ്ങൾകൊണ്ടെന്ന് ആരോപണം

Jun 7, 2023

Most Commented