പ്രതീകാത്മക ചിത്രം | ഫോട്ടോ:ഉല്ലാസ് വി.പി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി.ശിവന്‍കുട്ടി മുഴുവന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും യോഗം വിളിച്ചു. അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍, വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ യോഗമാണ് ചേരുക.
തിരുവനന്തപുരം ശിക്ഷക് സദനില്‍ ചൊവ്വാഴ്ച രാവിലെ 10.30-നാണ് യോഗം. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള സ്‌കൂള്‍ മാനുവല്‍, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ നടക്കും. സ്‌കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചചെയ്യും.
Content Highlights: educational officers meeting to be held today amid school opening
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..