പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ
സ്കൂൾകുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയാനും പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ശാസ്ത്രപഠനപരിപാടി ഏപ്രിൽമൂന്നിന് ആരംഭിക്കും.
സയൻസ് പാർക്ക്, ഐ.എസ്.ആർ.ഒ. പവിലിയൻ, ഔഷധവൃക്ഷ ഉദ്യാനം, വിവിധ ശാസ്ത്രലാബുകൾ, ബട്ടർഫ്ളൈഗാർഡൻ എന്നിങ്ങനെ കണ്ടുപഠിക്കാൻ വിവിധങ്ങളായ ശാസ്ത്രകേന്ദ്രങ്ങൾക്കൊപ്പം വിവിധ വിഷയങ്ങളിലെ വിദഗ്ധർ നയിക്കുന്ന സംവേദനാത്മക ക്ളാസുകളുണ്ട്. ഒപ്പം വായനാശീലം, എഴുത്തുശീലം, വ്യക്തിത്വവികസനം, സയൻസ് കമ്യൂണിക്കേഷൻ എന്നിങ്ങനെ കുട്ടികളിലെ ബഹുമുഖകഴിവുകൾ വളർത്താൻ പരിപാടിയിൽ അവസരമുണ്ടാകും. അഞ്ചുമുതൽ ഒൻപതാം ക്ലാസുവരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം.
ജൂനിയർ, സീനിയർ വിഭാഗത്തിലാകും ക്ളാസുകൾ. ശാസ്ത്ര അറിവുകൾക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യംനൽകി വിദഗ്ധർ അടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്സ് രൂപകല്പന ചെയ്തത്. നിശ്ചിത എണ്ണം കുട്ടികൾക്കാണ് പ്രവേശനം. ഫീസ് 7500/- (കോഴ്സ് ഫീ, പഠനോപകരണങ്ങൾ സഹിതം). വിവരങ്ങൾക്ക്: ഡയറക്ടർ, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, - 682022. 0484 2575039, 9188219863, c-siscusat@gmail.com
കുട്ടികളുടെ വ്യക്തിത്വവികസനം പ്രധാനം
അവധിക്കാലത്ത് കുട്ടികളെ പഠനത്തിന്റെ ചങ്ങലകളിൽ തളച്ചിടാതെ സ്വതന്ത്രമായി ചുറ്റിലും കാണുന്നവയിൽനിന്ന് ശാസ്ത്രം കണ്ടറിയാൻ വിടണം. വ്യക്തിത്വവികസനം മെച്ചപ്പെടാൻ ഉതകുന്ന പ്രവർത്തനങ്ങളുണ്ട്. അവധിക്കാലം കഴിഞ്ഞു ക്ളാസുകളിലേക്ക് പോകുമ്പോൾ കുട്ടികളിൽ ഗുണകരമായ മാറ്റങ്ങളാണ് ശാസ്ത്രസമൂഹകേന്ദ്രം ലക്ഷ്യമിടുന്നത്.
ഡോ. പി. ഷൈജു-ഡയറക്ടർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കുസാറ്റ്
Content Highlights: education news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..