Image Credit: twitter.com|DrRPNishank
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സംശയങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ മറുപടി നൽകും. ഒക്ടോബർ 1-ന് നടക്കുന്ന തത്സമയ വെബിനാർ വഴിയാണ് മന്ത്രി വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നത്. പുതിയ നയവുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി വിദ്യാർഥികൾ രംഗത്തുവന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ട്വിറ്റര്ഡ ഹാന്റിൽ വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും വെബിനാറിൽ പങ്കെടുക്കാം. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് അധ്യാപകർക്കായി ശിക്ഷക് പർവ് എന്ന പേരിൽ രണ്ടാഴ്ചത്തെ വെബിനാർ സംഘടിപ്പിച്ചിരുന്നു.
Dear students, on 1st October I will be answering all your queries related to #NEP2020 that you shared earlier with me on my Twitter page. Save the Date and feel free to spread the word!#NEPTransformingIndiapic.twitter.com/nA018LrFGt
— Dr. Ramesh Pokhriyal Nishank (@DrRPNishank) September 28, 2020Content Highlights: Education Minister To Address Students’ Queries On NEP 2020 On October 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..