പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: മത്സരപരീക്ഷകൾക്കും സമാന പരീക്ഷകൾക്കുമായി വിദ്യാർഥികളെ സജ്ജമാക്കാൻ ‘സാത്തി’ എന്ന പേരിൽ പ്രത്യേക പ്ലാറ്റ്‌ഫോം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. മാർച്ച് ആറിന് രാവിലെ നടക്കുന്ന ചടങ്ങിൽ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. കാൻപുർ ഐ.ഐ.ടി.യുമായി സഹകരിച്ചാണ് സാത്തി പ്രവർത്തിക്കുക.
പ്രവേശനപ്പരീക്ഷകളുടെ പരിശീലനത്തിനുള്ള അധിക ഫീസ് താങ്ങാൻകഴിയാത്ത വിദ്യാർഥികളെ സഹായിക്കാനാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോമിലെ വീഡിയോകളിലൂടെ വിദ്യാർഥികളെ അവരുടെ ദുർബലമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മവിശ്വാസം വളർത്താനും സാത്തി സഹായിക്കും. ഐ.ഐ.ടി., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.) എന്നിവിടങ്ങളിലെ അധ്യാപകരാണ് വീഡിയോകൾ തയ്യാറാക്കുന്നതെന്ന് ജഗദീഷ് കുമാർ പറഞ്ഞു.
Content Highlights: education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..