കൊളോണിയൽ സ്വാധീനം ഇപ്പോഴും പ്രകടം - ജസ്റ്റിസ് കെ. ചന്ദ്രു


നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച ദാക്ഷായണി  വേലായുധൻ അനുസ്മരണ സമ്മേളനം വ്യവസായ നിയമമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാധീനത്തിൽനിന്ന് രാജ്യം ഇനിയും പുറത്തുവന്നിട്ടില്ലെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു. നുവാൽസിൽ ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംവരണം ഇല്ലാത്ത വിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പഠനത്തിനും ഉദ്യോഗത്തിനും സംവരണം അനുവദിച്ച നടപടി ഒരു ഭരണഘടനാ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരേ ഇതിനകംതന്നെ പല മേഖലകളിൽനിന്നും എതിർപ്പുയർന്നിട്ടുണ്ട്. ഭരണഘടനാ ബെഞ്ച് താമസിയാതെ ഈ വിഷയം പരിഗണിക്കും.രാജ്യത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന രണ്ട് ഘടകങ്ങൾ അഴിമതിയും സംവരണവുമാണെന്ന് ഒരു ജഡ്ജി ഉത്തരവിൽ എഴുതി. ഇതിനെതിരേ പ്രതിഷേധം രൂക്ഷമായപ്പോൾ ഉത്തരവിൽനിന്ന് ആ ഭാഗം ഒഴിവാക്കി. അദ്ദേഹം പിന്നീട് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു വരെ പരിഗണിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ചന്ദ്രു പറഞ്ഞു.

ദാക്ഷായണി വേലായുധൻ സമൂഹത്തിനു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുന്നതിൽ കേരള സമൂഹം പരാജയപ്പെട്ടതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു.

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു.

ദാക്ഷായണി വേലായുധന്റെ മക്കളായ ഡോ. മീര വേലായുധൻ, മുൻ അംബാസഡർ കൂടിയായ കെ.വി. ഭഗീരഥ് എന്നിവർ ആശംസ നേർന്നു. പ്രൊഫ. എസ്. മിനി, നുവാൽസ് സ്റ്റുഡന്റ്‌സ് കൗൺസിൽ പ്രസിഡന്റ് ഫഹദ് അബ്ദുൾ റഹ്മാൻ, സെന്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. കെ. അഭയചന്ദ്രൻ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സാന്ദ്ര സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Economic reservation a constitutional fraud - Justice K Chandru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented