നുവാൽസിൽ നടന്ന മെറിട്ട് ഡെ ചടങ്ങ് കുസാറ്റ് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ ഉൽഘാടനം ചെയ്യുന്നു. അഡ്വ. നാഗരാജ് നാരായൺ, മുൻ വി സി എൻ കെ ജയകുമാർ, വി സി ഡോ കെ സി സണ്ണി എന്നിവരും വിദ്യാർഥി പ്രതിനിധികളും സമീപം.
ദേശീയ നിയമ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കലും നടന്നു. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ സി സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ മുഖ്യാഥിതിയായിരുന്നു.
ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനം നുവാൽസ് മുൻ വൈസ് ചാൻസലർ ഡോ എൻ കെ ജയകുമാർ നിർവഹിച്ചു. എയർ പ്രൂൺ ചട്ടികളിൽ കരിയിലയും മറ്റു ജൈവ വളങ്ങളും ഉപയോഗിച്ച് നടക്കുന്ന കൃഷിയിലൂടെ ഹോസ്റ്റൽ ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.
അഖിലേന്ത്യ മുട്ട് കോർട്ട് മത്സരത്തിലും മറ്റു വിവിധ കലാകായിക മത്സരങ്ങളിലും വിജ്ഞാനം നേടിയ 45 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഡോ ജെ മാളവിക സ്വന്തം പി എച് ഡി പ്രബന്ധത്തെ അധികരിച്ചു രചിച്ച പുസ്തകത്തിന്റെയും ഡോ മിനി എസ് രചിച്ച നിയമവും സാമൂഹിക പരിവർത്തനവും എന്ന പുസ്തകത്തിന്റെയും പ്രകാശനവും നടന്നു.
Content Highlights: eco club inauguration and merit day have been conducted in nuals
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..