കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: റിദിൻ ദാമു
കണ്ണൂർ: 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ് കണ്ണൂർ സർവകലാശാലയ്ക്ക്. പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പ്രൊ-വൈസ് ചാൻസലർ ഡോ. എ.സാബു, ഐ.ടി. വിഭാഗം തലവൻ സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ വിദ്യാർഥിക്ഷേമങ്ങൾക്കായി സർവകലാശാല നടപ്പാക്കിയ വിവിധ പദ്ധതികളടങ്ങിയ കെ.യു. കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്.
കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽനിന്നുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് അവരുടെ സർവകലാശാലാ സംബന്ധമായ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. കെ.യു.കണക്ടിന്റെ പ്രധാന ആകർഷണം ഓൺലൈൻ ചോദ്യ ബാങ്കാണ്.
പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഈയൊരു ചോദ്യബാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ ഒരുകോടി രൂപവരെയാണ് സർവകലാശാലയ്ക്ക് ലാഭം. സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം, ദ്രുതഗതിയിൽ പരീക്ഷാഫല പ്രസിദ്ധീകരണം സാധ്യമാക്കുന്ന കെ.യു.മാർക്ക് ആപ്പ് എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ഘടകങ്ങൾ.
Content Highlights: E governance award kannur university
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..