ഒക്ടോബര്‍ 15-നു ശേഷം സ്‌കൂളുകള്‍ തുറക്കാം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസവകുപ്പ്


സ്‌കൂള്‍ തുറന്നതിനുശേഷം മൂന്നാഴ്ച പരീക്ഷകള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു

രമേഷ് പൊഖ്രിയാൽ | Photo: twitter.com|DrRPNishank

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ ഒക്ടോബർ 15-നു ശേഷം ഘട്ടംഘട്ടമായി തുറക്കാനുള്ള പുതുക്കിയ നിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ പുറത്തിറക്കി. സർക്കാർ പുറത്തിറക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾക്ക് പ്രവർത്തിക്കാം. സ്കൂളുകൾ തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാം.

Here are the highlights:

As per para -1 of @HMOIndia's order no. 40-3/2020-DM-I(A) dated 30.09.2020 for reopening, States/UT Governments may take a decision in respect of reopening of schools and coaching institutions after 15th Oct in a graded manner. #SchoolGuidelinespic.twitter.com/JLfJ97qJsF

— Dr. Ramesh Pokhriyal Nishank (@DrRPNishank) October 5, 2020രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രത്തോടെ മാത്രമേ വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. അറ്റൻഡൻസ് മാനദണ്ഡങ്ങളിൽ ഇളവ് നൽകാം. സ്കൂളുകളിൽ പോകാതെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭ്യമാക്കണം. സ്കൂളുകളിൽ ഉച്ച ഭക്ഷണം തയ്യാറാക്കാനും നൽകാനും പ്രത്യേ സംവിധാനമൊരുക്കണം.

സ്കൂൾ തുറന്നതിനുശേഷം മൂന്നാഴ്ച പരീക്ഷകൾ പാടില്ലെന്ന് നിർദേശത്തിൽ പറയുന്നു. ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ തുടർന്നും നടപ്പാക്കണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Content Highlights: Education Ministry releases guidelines for reopening schools after 15 October


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented