ഡോ. കെ. മുത്തുലക്ഷ്മി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലര്‍


1 min read
Read later
Print
Share

25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത  സര്‍വ്വകലാശാലയുടെ  ഇന്ത്യന്‍ മെറ്റാഫിസിക്‌സ് ഫാക്കല്‍ട്ടി ഡീനും സംസ്‌കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു.

ഡോ. കെ. മുത്തുലക്ഷ്മി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിര്‍ദ്ദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.

ഡോ. കെ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം വേദാന്ത വിഭാഗം പ്രൊഫസറും റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെല്‍ ഡയറക്ടറുമാണ്. 25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇന്ത്യന്‍ മെറ്റാഫിസിക്‌സ് ഫാക്കല്‍ട്ടി ഡീനും സംസ്‌കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു. നിലവില്‍ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം. ജി., കേരള, ശ്രീ നാരായണ ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ സംസ്‌കൃതം പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.

2008ല്‍ വിവര്‍ത്തനത്തിനുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന ആത്മവിദ്യ മാഗസിന്റെ ഉപദേശക സമിതി അംഗം, സാന്‍സ്‌ക്രിറ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന യു ജി സി അംഗീകൃത റിസര്‍ച്ച് ജേര്‍ണല്‍ 'കിരണാവലി'യുടെ പത്രാധിപ സമിതി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മുത്തുലക്ഷ്മി നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശിനി. പരേതരായ വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാടിന്റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്.

Content Highlights: Sree Sankaracharya University of Sanskrit, kalady gets new pro-vice chancellor

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Calicut University

1 min

കാലിക്കറ്റിൽ വിദൂര പഠനം: വിദ്യാർഥികൾ കുറഞ്ഞു; വരുമാനത്തിൽ വൻ ഇടിവ്

Jun 7, 2023


education

2 min

ICAR; പി.ജി, പിഎച്ച്ഡി. പ്രവേശനപ്പരീക്ഷ; ഇപ്പോള്‍ അപേക്ഷിക്കാം

Jun 7, 2023


Medical

1 min

മെഡി.കോളേജുകളുടെ അംഗീകാരം; റദ്ദാക്കിയത് നിസ്സാര കാരണങ്ങൾകൊണ്ടെന്ന് ആരോപണം

Jun 7, 2023

Most Commented