ഡോ. കെ.എ. ആയിശ സ്വപ്ന
രാമനാട്ടുകര: ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡുമായി ഡോ. കെ.എ. ആയിശ സ്വപ്ന ബുധനാഴ്ച സ്ഥാനമേല്‍ക്കും. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇവര്‍. നിലവിലെ പ്രിന്‍സിപ്പല്‍ കെ.എം. നസീര്‍ വിരമിച്ചതോടെയാണ് പുതിയ നിയമനം.
2008-ലാണ് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയായി ആയിശ സ്വപ്നയെത്തുന്നത്. നിലവില്‍ ഫാറൂഖ് കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയാണ് ഇവര്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമെടുത്തു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും നേടി. മികച്ച സംഘാടകയും പ്രഭാഷകയുമാണ്. കൂടാതെ ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1948 ഓഗസ്റ്റ് 12-ന് സ്ഥാപിതമായ ഫാറൂഖ് കോളേജില്‍ ഒരു പെണ്‍കുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957-ലാണ്. ഇപ്പോള്‍ നാലില്‍മൂന്നുപേര്‍ എന്ന കണക്കില്‍ പെണ്‍കുട്ടികളാണ്. കൂടാതെ ഓരോവര്‍ഷവും ഉന്നത പഠനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ട്.
അമാനുള്ളയുടെയും ഫാത്തിമയുടെയും മകളാണ് ഡോ. കെ.എ. ആയിശ സ്വപ്ന. ഭര്‍ത്താവ്: പി.കെ. മക്ബൂല്‍ (ജെ.ഡി.ടി. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍). മക്കള്‍: അദ്നാന്‍ (എന്‍ജിനിയര്‍), അഫ്രീന്‍ (ആര്‍ക്കിടെക്ട്).
Content Highlights: Dr.Aysha Swapna becomes the first woman principal of Farook College
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..