ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സില്‍ ഗവേഷണം


Institute of Physics Bhubaneswar | Photo: iopb.res.in

ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് 2022 ഓഗസ്റ്റിൽ തുടങ്ങുന്ന ഫിസിക്സിലെ ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലുള്ള ഈ സ്വയംഭരണ ഗവേഷണ സ്ഥാപനത്തിൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, ഹൈ എനർജി ഫിസിക്സ്, ഇൻറർ ഡിസിപ്ലിനറി മേഖലകളായ ക്വാണ്ടം ഇൻഫർമേഷൻ, ബയോളജിക്കൽ ഫിസിക്സ്, കോംപ്ലക്സ് സിസ്റ്റംസ്, നാനോ സയൻസ് ആൻഡ് മെറ്റീരിയൽസ് സയൻസ് തുടങ്ങിയ മേഖലകളിലെ തിയററ്റിക്കൽ, എക്സ്പെരിമെന്റൽ ഗവേഷണങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

അപേക്ഷകർക്ക് കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെയുള്ള ഫിസിക്സിലെ എം.എസ്‌സി. ബിരുദം വേണം. കൂടാതെ, സാധുവായ സി.എസ്.ഐ.ആർ.-ജെ.ആർ.എഫ്./ യു.ജി.സി.-ജെ.ആർ.എഫ്. ഫെലോഷിപ്പ് അല്ലെങ്കിൽ സാധുവായ ഗേറ്റ് സ്കോർ (200 വരെ റാങ്ക്)/ജസ്റ്റ് 2021 (റാങ്ക് 250 വരെ-പിഎച്ച്.ഡി.ക്ക്‌) വേണം.

അപേക്ഷ www.iopb.res.in വഴി ജൂൺ 30 വരെ നൽകാം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓഫ് ലൈൻ ഇൻറർവ്യൂ ജൂലായ് 12 മുതൽ 15 വരെ നടത്തും

Content Highlights: Doctoral Programme in Physics at Institute of Physics Bhubaneswar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented