വിദൂര ഓണ്‍ലൈന്‍ ബിരുദവും റെഗുലറിന് തുല്യമെന്ന് യു.ജി.സി, കേരളത്തിലെ വിദൂരവിദ്യാഭ്യാസം തുലാസില്‍


ശരണ്യാ ഭുവനേന്ദ്രന്‍

1 min read
Read later
Print
Share

-

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിദൂര, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദത്തെ റെഗുലര്‍ ബിരുദത്തിനു തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. അറിയിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യു.ജി.സിയുടെ 22ാം ചട്ടപ്രകാരമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളില്‍നിന്നുള്ള ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാത്രമേ അംഗീകാരമുണ്ടാകൂ.

കേരളത്തിലെ വിദൂരവിദ്യാഭ്യാസം തുലാസില്‍ത്തന്നെ

ന്യൂഡല്‍ഹി: വിദൂരപഠനത്തിലൂടെ നേടുന്ന ബിരുദത്തെ റെഗുലറിനു തുല്യമായി പരിഗണിക്കുമെന്നു യു.ജി.സി. നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ജോലികള്‍ക്കും ഗവേഷണമടക്കമുള്ള ഉന്നതപഠനങ്ങള്‍ക്കും വിദൂര, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കുന്നില്ലെന്ന പരാതികളെത്തുടര്‍ന്നാണ് യു.ജി.സി. ഇക്കാര്യത്തില്‍ വ്യക്തതവരുത്തുന്നതെന്ന് സെക്രട്ടറി രജനീഷ് ജെയ്ന്‍ അറിയിച്ചു.

1043 സര്‍വകലാശാലകളിലായി 42,342 റെഗുലര്‍ കോളേജുകളാണ് രാജ്യത്തുള്ളത്. 160 സര്‍വകലാശാലകള്‍ വിദൂരപഠന കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 57 സര്‍വകലാശാലകള്‍ക്കാണ് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ നടത്താന്‍ യു.ജി.സി.യുടെ അനുമതിയുള്ളത്. കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുമാത്രമാണ് ഇതിനു യു.ജി.സി. അംഗീകാരം നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ആരംഭിച്ച പശ്ചാത്തലത്തില്‍ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ വിലക്കിയിരുന്നു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല നിയമത്തിലെ വകുപ്പ് 72 (1) പ്രകാരമാണ് സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ കോഴ്‌സുകള്‍ നടത്തുന്നതു പൂര്‍ണമായും നിര്‍ത്തലാക്കിയത്.

എന്നാല്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിക്കാത്തതിനാല്‍ കേരളത്തിലെ വിദൂരവിദ്യാഭ്യാസ മേഖല തുലാസിലാണ്.

യു.ജി.സി.യുടെ 'സ്വയം' പദ്ധതിക്കുകീഴിലുള്ള സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മാത്രമാണ് എം.ജി. ഒഴികെ കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകളുടെ അംഗീകാരത്തിനായി യു.ജി.സി.യെ സമീപിച്ചിട്ടുണ്ടെന്ന് കേരള, കണ്ണൂര്‍, കാലിക്കറ്റ്, കേരളത്തിലെ കേന്ദ്ര സര്‍വകലാശാല അധികൃതര്‍ മാതൃഭൂമിയോട് പറഞ്ഞു.

യു.ജി.സി.യുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് എം.ജി. സര്‍വകലാശാല വി.സി. സാബു തോമസ് പറഞ്ഞു.

Content Highlights: Distance online degree is also equivalent to regular by UGC

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
yes quiz me

3 min

അറിവിന്റെ മാറ്റുരയ്ക്കലിൽ വീറോടെ പത്തനംതിട്ട

Sep 27, 2023


TP sreenivasan

2 min

കാനഡയ്ക്ക് നമ്മളെ ആവശ്യമുണ്ട്, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല- ടി.പി ശ്രീനിവാസന്‍

Sep 22, 2023


medical

1 min

മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് അടുത്ത ബാച്ച് വരുന്നതുവരെ റെസിഡന്റുമാരായി തുടരാം

Apr 29, 2021


scholarship

1 min

പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് എ.പി.ജെ. അബ്ദുൽകലാം ന്യൂനപക്ഷ സ്കോളർഷിപ്പ്

Sep 26, 2023


Most Commented