ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡൻറ്സ് എബ്രോഡ്: ഇപ്പോള്‍ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പദ്ധതിയായ, ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡൻറ്സ് എബ്രോഡ് (ദാസ) പ്രകാരമുള്ള 2022-23-ലെ പ്രവേശനത്തിന്, വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) അപേക്ഷ ക്ഷണിച്ചു.

പദ്ധതിയനുസരിച്ച്, ഫോറിൻ നാഷണൽസ്/പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ/ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്നിവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ. ഐ.ടി.കൾ), സ്കൂൾസ് ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, മറ്റ് മുൻനിര സാങ്കേതികസ്ഥാപനങ്ങൾ എന്നിവയിൽ, ബിരുദതല എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാൻറിങ് പ്രോഗ്രാമുകളിൽ 15 ശതമാനം സൂപ്പർന്യൂമററി സീറ്റുകളിൽ പ്രവേശനം നൽകും. 62 സ്ഥാപനങ്ങളിലാണ് സീറ്റുകളുള്ളത്. സ്ഥാപനങ്ങളുടെ താത്കാലിക പട്ടിക dasanit.org/dasa2022/ യു.ജി. അഡ്മിഷൻ ഇൻഫർമേഷൻ ബ്രോഷറിൽ ഉണ്ട്. ചില സ്ഥാപനങ്ങളിൽ വിവിധ വിഷയങ്ങളിലെ അഞ്ചുവർഷ ബി. ടെക്.+എം.ടെക്./എം.ബി.എ. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളും ലഭ്യമാണ്.

ഏതെങ്കിലും വിദ്യാഭ്യാസസമ്പ്രദായത്തിൽനിന്ന്‌ സീനിയർ സെക്കൻഡറി (10+2)/തത്തുല്യപരീക്ഷ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി, ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിലൊന്നും പഠിച്ച് (ബോർഡിനു ബാധകമായ രീതിയിൽ 11-ലോ 12-ലോ രണ്ടിലുമോ ആകാം) ജയിച്ചിരിക്കണം. 2022 ഡിസംബർ 31-നകം യോഗ്യത തെളിയിക്കാവുന്നവർക്ക് അപേക്ഷിക്കാം.

ആർക്കിടെക്ചർ പ്രവേശനം തേടുന്നവർ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു/മാത്തമാറ്റിക്സ് പഠിച്ച് 10+3 ഡിപ്ലോമ ജയിച്ചിരിക്കണം. പ്ലാനിങ്‌ പ്രവേശനത്തിന്, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. അപേക്ഷകർക്ക് സാധുവായ ജെ.ഇ.ഇ. (മെയിൻ) 2022 റാങ്ക് വേണം. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹറിൻ, ഇറാഖ്, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ജോലിനോക്കുന്നവർ ഇതിന്റെ പരിധിയിൽവരും.

അപേക്ഷ dasanit.org/dasa2022/ വഴി 20 വരെ നൽകാം.

Content Highlights: Direct admission of students abroad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented