കോസ്റ്റ് ഗാർഡ് റിക്രൂട്ട്‌മെന്റിന് പെൺകുട്ടികൾക്ക് അപേക്ഷിക്കാമോ? ASK EXPERT


Indian Navy / Mathrubhumi archives (Photo: Indian Navy / Mathrubhumi archives)

കോസ്റ്റ് ഗാർഡ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ വേണ്ട യോഗ്യത എന്താണ്? പെൺകുട്ടികൾക്ക് അപേക്ഷിക്കാമോ? - അനുപ്രിയ, കാസർകോട്

നിലവിൽ അപേക്ഷിക്കാവുന്ന റിക്രൂട്ട്‌മെന്റ്, അസിസ്റ്റന്റ് കമാന്റൻഡ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) തസ്തികയ്ക്കാണ്. അതിൽ അഞ്ചുവിഭാഗങ്ങിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്- ജനറൽ ഡ്യൂട്ടി (ജി.ഡി.), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (എസ്.എസ്.എ.- ഷോർട്ട് സർവീസ് അപ്പോയന്റ്മെന്റ്), ടെക്‌നിക്കൽ (മെക്കാനിക്കൽ), ടെക്‌നിക്കൽ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ്), ലോ എൻട്രി.

ഇവയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (എസ്.എസ്.എ.), ലോ എൻട്രി എന്നിവയിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. മറ്റുള്ളവയ്ക്ക് ആൺകുട്ടികൾക്കുമാത്രമേ അപേക്ഷിക്കാൻ കഴിയൂ.

ഓരോ ബ്രാഞ്ചിനും വേണ്ട വിദ്യാഭ്യാസയോഗ്യത ഇപ്രകാരം:

• കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (എസ്.എസ്.എ.): (i) മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ച്, രണ്ടിനുംകൂടി 55 ശതമാനം മാർക്ക് നേടി പ്ലസ്ടു ജയിച്ചിരിക്കണം. ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഡിപ്ലോമതലത്തിൽ മാത്തമാറ്റിക്സിനും ഫിസിക്സിനുംകൂടി 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം (ii) സാധുവായ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകിയത്/വാലിഡേറ്റ് ചെയ്തത്) അപേക്ഷ നൽകുമ്പോൾ വേണം.

• ലോ എൻട്രി: നിയമബിരുദം, 60 ശതമാനം മാർക്കോടെ.

• ജനറൽ ഡ്യൂട്ടി: ഏതെങ്കിലും ബിരുദം.

• ടെക്‌നിക്കൽ (മെക്കാനിക്കൽ): നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, മറൈൻ, ഓട്ടോമോട്ടീവ്, മെക്കാട്രോണിക്സ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്‌ഷൻ, മെറ്റലർജി, ഡിസൈൻ, ഏറോനോട്ടിക്കൽ, ഏറോസ്പേസ് എന്നിവയിലൊന്നിലെ എൻജിനിയറിങ് ബിരുദം/തത്തുല്യയോഗ്യത.

• ടെക്‌നിക്കൽ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ്): ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനിയറിങ്, പവർ ഇലക്‌ട്രോണിക്സ് എന്നിവയിലൊന്നിലെ എൻജിനിയറിങ് ബിരുദം/തത്തുല്യയോഗ്യത.

ഇവയിൽ ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ (മെക്കാനിക്കൽ), ടെക്‌നിക്കൽ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ്) എൻട്രികൾക്ക് അപേക്ഷിക്കുന്നവർക്ക് (i) ബിരുദത്തിന് 60 ശതമാനം മാർക്ക് വേണം (ii) പ്ലസ്ടു ഘട്ടത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ചിരിക്കണം. രണ്ടിനുംകൂടി 55 ശതമാനം മാർക്ക് വേണം.

ഡിപ്ലോമ കഴിഞ്ഞ് ബിരുദമെടുത്തവർക്കും ഈ മൂന്നു ബ്രാഞ്ചുകൾക്കും അപേക്ഷിക്കാം. അവർക്ക് ഡിപ്ലോമയ്ക്ക് 55 ശതമാനം മാർക്ക് വേണം. ഡിപ്ലോമ കോഴ്‌സിൽ മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ചിരിക്കണം.

വിശദമായ വിദ്യാഭ്യാസയോഗ്യത, പ്രായം സംബന്ധിച്ച വ്യവസ്ഥ തുടങ്ങിയവ joinindiancoastguard.cdac.in/cgcat -ലുള്ള വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഈ വെബ്‌സൈറ്റ് വഴി സെപ്റ്റംബർ ഏഴിന് വൈകീട്ട് 5.30 വരെ നൽകാം.

Content Highlights: Details About coast guard recruitment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented