റാഗിങ് തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ


സ്വന്തം ലേഖിക

Representational Image | photo: canva.com

ന്യൂഡൽഹി: റാഗിങ് ക്രിമിനൽ കുറ്റമാണെന്നും ഇതിൽ ഏർപ്പെടുന്നവർക്കെതിരേ കർശനനടപടിയെടുക്കണമെന്നും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (ഡി.സി.ഐ.). തങ്ങളുടെ സ്ഥാപനത്തിൽ റാഗിങ് നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണെന്ന്‌ ‌ഡി.സി.ഐ. അറിയിച്ചു. റാഗിങ് തടയാനുള്ള വിശദമാർഗനിർദേശങ്ങളും ഡി.സി.ഐ. പുറത്തിറക്കി.

കൗൺസിലിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ റാഗിങ് റിപ്പോർട്ട് ചെയ്താൽ സംഭവത്തിലേക്ക് നയിച്ച വ്യക്തി(കൾ)ക്കെതിരേ കൃത്യസമയത്ത് ഉചിതമായ നടപടി മാനേജ്‌മെന്റ് അല്ലെങ്കിൽ സ്ഥാപനമേധാവി സ്വീകരിക്കണം. പ്രവേശന സമയത്ത് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ആന്റി റാഗിങ് സത്യവാങ്മൂലം എഴുതിവാങ്ങണം. കലാലയങ്ങളിൽ റാഗിങ് തടയുന്നതിനു ആന്റി റാഗിങ് സമിതികൾ, സ്ക്വാഡ്, സെൽ എന്നിവ രൂപവത്കരിക്കണം. കാമ്പസിലെ പ്രധാനയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. കാമ്പസിൽ ആന്റി റാഗിങ് പോസ്റ്ററുകൾ സ്ഥാപിക്കണം. ഒപ്പം ആന്റി റാഗിങ് സമിതിയുടെ നോഡൽ ഓഫീസറുടെ ഫോൺനമ്പറുകളും മെയിൽ ഐ.ഡി.യും പ്രദർശിപ്പിക്കണം. വിദ്യാർഥികൾക്കിടയിലെ ബോധവത്കരണത്തിന് സെമിനാറുകൾ, കൗൺസലിങ് തുടങ്ങിയവ സംഘടിപ്പിക്കണം. കോളേജ് ഹോസ്റ്റലുകൾ, കാന്റീൻ, ശൗചാലയം, റിക്രിയേഷൻ റൂം എന്നിവിടങ്ങളിൽ മിന്നൽപരിശോധനകൾ നടത്തണമെന്നും നിർദേശത്തിലുണ്ട്.



Content Highlights: Dental Council of India has issued guidelines to prevent ragging


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented