ഡൽഹി സർവകലാശാല ബിരുദ പ്രവേശനം; മെറിറ്റ് പട്ടിക ഇന്ന്


ഡൽഹി സർവകലാശാല | Photo: gettyimages.in

ന്യൂഡൽഹി: ബിരുദപ്രവേശനത്തിന്റെ മെറിറ്റ് പട്ടിക ബുധനാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കുമെന്ന് ഡൽഹി സർവകലാശാല (ഡി.യു.) അറിയിച്ചു. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തേ അറിയിച്ചത്. എന്നാൽ, സർവകലാശാലയുടെ കീഴിലെ സെയ്‌ന്റ് സ്റ്റീഫൻ കോളേജ് സി.യു.ഇ.ടി.യിലൂടെയുള്ള പ്രവേശനമാനദണ്ഡങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീളുന്നത്. കോളേജിന്റെ ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.

പട്ടികസംബന്ധിച്ച പ്രതികരണങ്ങൾ 21-നുമുമ്പ് കോമൺസീറ്റ് അലോക്കേഷൻ സിസ്റ്റം എന്ന യു.ജി. പ്രവേശന പോർട്ടലിലൂടെ അറിയിക്കാം. ഓൺലൈനായി ഫീസടയ്ക്കേണ്ട അവസാനതീയതി 24 ആണ്. രണ്ടാംഘട്ട ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. 27 വരെ അഭിപ്രായം അറിയിക്കാം. രണ്ടാംഘട്ട ലിസ്റ്റിലൂടെ പ്രവേശനം നേടുന്നവർക്ക് ഫീസടയ്ക്കേണ്ട അവസാനതീയതി 30.



സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ 70,000 സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ കഴിഞ്ഞമാസമാണ് ആരംഭിച്ചത്. രണ്ടേകാൽ ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ബി.കോമിനാണ് ഏറ്റവുംകൂടുതൽ അപേക്ഷ. അപേക്ഷകരിൽ 80 ശതമാനവും സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് വിജയിച്ചവരാണ്. കേരള ഹയർ സെക്കൻഡറിയിൽനിന്ന് 1847 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞവർഷം ഇത് 4824 ആയിരുന്നു.

Content Highlights: Delhi University UG Merit List 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented