ഡൽഹി സർവകലാശാല രണ്ടാംഘട്ട പ്രവേശനനടപടികൾ ആരംഭിച്ചു


ഡൽഹി സർവകലാശാല | Photo: gettyimages.in

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ബിരുദപ്രവേശനത്തിനുള്ള രണ്ടാംഘട്ട നടപടികൾ തുടങ്ങി. admission.uod.ac.in എന്ന കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്.) പ്രവേശന പോർട്ടലിൽ പേര് രജിസ്റ്റർചെയ്തവർ കോഴ്‌സ്, കോളേജ് എന്നിവ തിരഞ്ഞെടുക്കേണ്ടത് രണ്ടാംഘട്ടത്തിലാണ്.

ദേശീയ പരീക്ഷാ ഏജൻസി നൽകിയിരിക്കുന്ന സ്കോർതന്നെയാണോ വെബ്‌സൈറ്റിലുള്ളതെന്ന് ഉറപ്പാക്കണം. ഒന്നിലേറെ കോളേജുകളും കോഴ്‌സുകളും ഓപ്ഷനായി തിരഞ്ഞെടുക്കാൻ അവസരമുള്ളതിനാൽ വിദ്യാർഥികൾ പരമാവധി കോഴ്‌സുകൾക്ക് അപേക്ഷിക്കണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാകും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഓപ്ഷൻ പിന്നീട് തിരുത്താനാകില്ല. നടപടികൾ പൂർത്തിയാക്കാൻ ഒക്ടോബർ പത്തുവരെ അവസരമുണ്ട്.

മൂന്നാംഘട്ടത്തിലാണ് സീറ്റ് അലോട്മെന്റ്. ഈ ഘട്ടത്തിൽ മെറിറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് കോളേജിലെത്തി പ്രവേശനം നേടാം.

ബിരുദപ്രവേശനം പ്രത്യേക പോർട്ടലിലൂടെ -ജെ.എൻ.യു.

സി.യു.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിലുള്ള ബിരുദപ്രവേശനത്തിന് പ്രത്യേക പോർട്ടലൊരുക്കുമെന്ന് ജവാഹർലാൽ നെഹ്രു സർവകലാശാല. ചൊവ്വാഴ്ച പോർട്ടൽ പ്രവർത്തനക്ഷമമാക്കും. പത്ത് ബിരുദകോഴ്‌സുകളും 34 ബിരുദാനന്തരബിരുദ കോഴ്‌സുകളുമാണ് സർവകലാശാല വാഗ്ദാനംചെയ്യുന്നത്. 342 യു.ജി. സീറ്റുകളിലേക്കും 1025 പി.ജി. സീറ്റുകളിലേക്കുമാണ് പ്രതിവർഷം ജെ. എൻ.യു. പ്രവേശനം നടത്തുന്നത്.

Content Highlights: Delhi university Second stage admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented