ഡൽഹി സർവകലാശാല: ബിരുദ പ്രവേശനനടപടികൾ ആരംഭിച്ചു, ഇത്തവണ മിഡ്-എൻട്രി പ്രവേശനവും


ഡൽഹി സർവകലാശാല | Photo: gettyimages.in

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ 2022-’23 യു.ജി. അക്കാദമിക് സെഷൻ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ യോഗേഷ് സിങ് അറിയിച്ചു. സർവകലാശാലയിലെ ബിരുദ പ്രവേശനനടപടികൾ തിങ്കളാഴ്ച ആരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം(സി.എസ്.എ.എസ്.)വഴിയാണ് പ്രവേശനനടപടികൾ. ഒക്ടോബർ മൂന്നുവരെ രജിസ്റ്റർചെയ്യാം.

ഡല്‍ഹി സര്‍വകലാശാല ഔദ്യോഗിക ട്വീറ്റ് പ്രകാരം, മൂന്ന് ഘട്ടങ്ങളിലായി ഈ വര്‍ഷം 67 കോളേജുകളിലെ 79 ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.'പ്രവേശനത്തിനായി സര്‍വകലാശാല രണ്ട് ലിസ്റ്റുകള്‍ പുറത്തിറക്കും, അതിനുശേഷം മിഡ് എന്‍ട്രി സ്‌കീം തുറക്കും,' ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

എന്തെങ്കിലും കാരണങ്ങളാല്‍ കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കാണ് മിഡ്- എന്‍ട്രി പ്രവേശനം. 1000 രൂപയാണ് മിഡ്-എന്‍ട്രി ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഫീസടച്ച് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. ആദ്യ അലോട്ട്‌മെന്റില്‍ പങ്കെടുത്തവര്‍ക്കുള്ള സീറ്റ് അലോട്ട്‌മെന്റ് കഴിഞ്ഞ ശേഷമായിരിക്കും മിഡ്- എന്‍ട്രി പ്രവേശനം.

ഈ വർഷം, കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) വഴിയാണ് പ്രവേശനം. സി.യു.ഇ.ടി. ഫലം 15-ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രവേശനപ്രക്രിയകളുടെ വിശദമായ സമയക്രമം ഉടൻ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: admission.uod.ac.in

ഡി.യു.വിന്റെ പ്രവേശനനയം പിന്തുടരണം -ഡൽഹി ഹൈക്കോടതി

ന്യൂനപക്ഷ ഇതര സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഡൽഹി സർവകലാശാലയുടെ പ്രവേശനനയം പിന്തുടരണമെന്ന് സെയ്ന്റ് സ്റ്റീഫൻസ് കോളേജിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. സി.യു.ഇ.ടി. സ്കോറിന് 100 ശതമാനം വെയിറ്റേജ് നൽകാനും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ ബെഞ്ച് ഉത്തരവിട്ടു. ന്യൂനപക്ഷ ഇതര സീറ്റുകളിൽ സി.യു.ഇ.ടി. മാർക്കിന്റെ അടിസ്ഥാനത്തിൽമാത്രം പ്രവേശനം നടത്താൻ കോളേജിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Content Highlights: delhi university admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented