Photo: Gettyimages
ഗവേഷണ അധിഷ്ഠിത നൂതന കോഴ്സുമായി ഡല്‍ഹി ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). എം.ടെക്. ഇന്‍ മെഷീന് ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് (എം.ഐ.എന്‍.ഡി.എസ്.) ആണ് സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തുടങ്ങിയ പുതിയ പി.ജി. പ്രോഗ്രാം. 2022 ജൂലായില്‍ കോഴ്സ് ആരംഭിക്കും.
സയന്‍സ് എന്‍ജിനിയറിങ് മേഖലയില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്സില്‍ ചേരാം. പൂര്‍ണമായി വ്യവസായ ലോകവുമായി ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. ഐ.ഐ.ടി. ഡല്‍ഹി നേരത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്.ഡി. പ്രോഗ്രാം ആരംഭിച്ചിരുന്നു. മാറുന്ന ലോകത്തിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് പുതിയ കോഴ്സുകള്‍ കൊണ്ടുവരുന്നതിലൂടെ ഐ.ഐ.ടി. ലക്ഷ്യമിടുന്നത്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മികച്ച ഗവേഷണവും അധ്യാപനവും നടക്കുന്ന സ്ഥാപനമാണ് ഡല്‍ഹി ഐ.ഐ.ടി.
പൂര്‍ണമായി വ്യവസായ ലോകവുമായി ചേര്‍ന്നാണ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് റിസര്‍ച്ച്, ഗൂഗിള്‍ എ.ഐ., ഐ.ബി.എം. റിസര്‍ച്ച് എന്നിവയുമായി സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കാന് ഐ.ഐ.ടി.യിലെ അധ്യാപകരും വ്യവസായ ലോകത്തെ വിദഗ്ധരും ഉണ്ടാകും.
ഡീപ് ലേണിങ്, ഡാറ്റ മൈനിങ്, കംപ്യൂട്ടര്‍ വിഷന്‍, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, എ.ഐ. ഫോര്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയും കോഴ്സിന്റെ ഭാഗമാണ്.
ഗവേഷണ പ്രോഗ്രാമുകള്‍

ഡോ. വി. രാംഗോപാല്‍ റാവു, ഡയറക്ടര്‍, ഐ.ഐ.ടി. ഡല്‍ഹി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..