'സർ, ജോലി പോകും...': ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടാതെ സാങ്കേതിക സർവകലാശാല വിദ്യാര്‍ഥികള്‍


അമൽ നായർ

ഡോ.സിസ തോമസ്, ഡോ.രാജശ്രീ എം.എസ്‌

തിരുവനന്തപുരം: ‘‘സർ, കമ്പനി അവസാനമായി നീട്ടിത്തന്ന സമയം ഈ മാസം അവസാനംവരെയാണ്. അതിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഏറെ ആഗ്രഹിച്ചുകിട്ടിയ ബഹ്‌റൈനിലെ ജോലി നഷ്ടമാകും’’ -കോവിഡിനെത്തുടർന്ന് വിദേശത്തെ ജോലിനഷ്ടപ്പെട്ട പിതാവിനും കുടുംബത്തിനും ആശ്രയമാകേണ്ട യുവാവിന്റെ വാക്കുകളാണിത്. സാങ്കേതികസർവകലാശാലാ വി.സി. ഡോ. സിസാ തോമസിന്‌ ലഭിച്ച സന്ദേശങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ജോലിയാവശ്യത്തിന് സർട്ടിഫിക്കറ്റിനായി ഒട്ടേറെപ്പേർ കാത്തിരിക്കുന്നു.

ബിരുദസർട്ടിഫിക്കറ്റ്, വിദേശത്ത് പഠനത്തിനും ജോലിക്കും പോകാനുള്ള ട്രാൻസ്‌ക്രിപ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. സർക്കാർ-ഗവർണർ തർക്കമാണ് ഇവരുടെ ഭാവി തുലാസിലാക്കുന്നത്. താത്‌കാലിക വി.സി. ഡോ. സിസാ തോമസിനോട് ജീവനക്കാർ സഹകരിക്കുന്നില്ല. ഇതോടെ വി.സി.ക്ക് ബിരുദസർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പിടാനുള്ള സൗകര്യം ലഭ്യമായിട്ടില്ല.വിദ്യാർഥികൾ കോളേജുകളിൽ അന്വേഷിക്കുമ്പോൾ സർവകലാശാലയിൽ ബന്ധപ്പെടാനാണ് പറയുന്നത്. സർവകലാശാലാ ഉദ്യോഗസ്ഥരാകട്ടെ, പുതിയ വി.സി.യെ ഉടൻ നിയമിക്കുമെന്നും മുൻഗണനക്രമത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നും പറയുന്നു. താത്‌കാലിക വി.സി. നിയമനത്തിൽ കോടതിവിധിവരാതെ സിസാ തോമസിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കേണ്ടെന്ന നിലപാടിലാണ് സർവകലാശാലയിലെ ഉദ്യോഗസ്ഥരെന്നാണ് വിവരം.

നിലവിൽ സർവകലാശാല സാധാരണ സംവിധാനത്തിലാണ് സർട്ടിഫിക്കറ്റിന് അപേക്ഷ സ്വീകരിക്കുന്നത്. ഇതിലൂടെ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ നാലുമാസമെടുക്കും. എന്നാൽ, അപേക്ഷിച്ച് നാലുമാസത്തിലധികമായി കാത്തിരിക്കുന്നവരുമുണ്ട്. എക്സ്പ്രസ് ട്രാക്ക് സംവിധാനത്തിൽ 4500 രൂപനൽകി മൂന്നുദിവസത്തിനകവും ഫാസ്റ്റ് ട്രാക്കിൽ 1500 രൂപനൽകി പത്തുദിവസത്തിനകവും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരുമുണ്ട്.

നാലായിരത്തോളം ബിരുദസർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകളാണ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നത്. മുൻ വൈസ് ചാൻസലർ ഒപ്പുെവച്ച അഞ്ഞൂറോളം ബിരുദസർട്ടിഫിക്കറ്റുകൾ റദ്ദാക്കി. പകരം പുതിയവ നൽകുന്നതിലും തീരുമാനമായിട്ടില്ല.

Content Highlights: KTU, APJ Abdul Kalam Technological University, education news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented