സംഗീതത്തില്‍ ഉപരിപഠനം; പ്രാര്‍ത്ഥന പറക്കുകയാണ് ലണ്ടനിലേക്ക്


Prarthana Indarajith/Image: Instagram

വളരെ ചെറുപ്രായത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും മകളായ പ്രാര്‍ത്ഥന ബോളിവുഡിലടക്കം നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് താരം. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നത്.

മകള്‍ക്ക് യാത്രമംഗളം നേര്‍ന്ന് ഹൃദയഹാരിയായ കുറിപ്പും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.



''ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി അവളുടെ സംഗീത സ്വപ്ന ലോകത്തേക്ക് പറന്നുയരുകയാണ്''.- പൂര്‍ണ്ണിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലണ്ടനിലെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും മകളെ വരവേല്‍ക്കാനായി ഇന്ദ്രജിത്തും എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മകളെ ചേര്‍ത്ത് പിടിച്ചൊരു ചിത്രവും താരം പങ്കുവെച്ചു.

''പാത്തു നിനക്ക് സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ഒരു മികച്ച ഘട്ടമായി മാറട്ടെ. ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ചായിതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നില്‍ എന്നും അച്ഛന്‍ അഭിമാനം കൊള്ളുന്നു. അമ്മയും അച്ഛനും നച്ചുവും വീട്ടില്‍ നിന്റെ പാട്ടുകള്‍ മിസ്സ് ചെയ്യും. ഉയരത്തില്‍ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ'' ഇന്ദ്രജിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'മോഹന്‍ലാല്‍' എന്ന മലയാള ചിത്രത്തിലെ ലാലേട്ട... എന്നു തുടങ്ങുന്ന പാട്ടിലൂടെയായിരുന്നു പ്രാര്‍ത്ഥനയുടെ വെള്ളിത്തിരയിലെ തുടക്കം. ഹെലനിലെ 'താരപഥമാകെ' എന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ വലിയ ആരാധകവൃന്ദം തന്നെ പ്രാര്‍ത്ഥനയ്ക്കുണ്ട്‌

Content Highlights: Prathana Indrajith


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented