DRDO head quarters | Photo: drdo.gov.in
രാജ്യത്തിന്റെ പ്രതിരോധമികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) നടത്തുന്ന ‘ഡെയർ ടു ഡ്രീം 4.0’ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. നൂതനാശയങ്ങൾ രൂപപ്പെടുത്താൻ കഴിയുന്നവർക്ക് തിരഞ്ഞെടുക്കപ്പെട്ട സാങ്കേതികമേഖലകളിൽ പ്രശ്നപരിഹാരങ്ങൾ നിർദേശിക്കാം.
വ്യക്തിവിഭാഗത്തിൽ യഥാക്രമം അഞ്ചുലക്ഷം, നാലുലക്ഷം, മൂന്നുലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നുസമ്മാനങ്ങൾ. സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ഇത് 10 ലക്ഷം, എട്ടുലക്ഷം, ആറുലക്ഷം എന്നിങ്ങനെയാണ്. ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരിൽനിന്നാണ് നൂതനാശയങ്ങൾ പ്രതീക്ഷിക്കുന്നത്.
മേഖലകളിൽ ചിലത്: *ഡിജിറ്റൽ ട്വിന്നിങ് ഓഫ് ഹ്യൂമൻ ഓർഗൻസ് *പ്ലാസ്‌മോണിക് ആപ്ലിക്കേഷൻസ് ഫോർ ഡിഫൻസ് *കൊളാബറേറ്റീവ് ഡ്യുവൽ ആം മാനിപ്പുലേഷൻ ഫോർ റോബോട്സ് *ടാർജറ്റ് സീക്കിങ് ആൻഡ് പ്രോക്സിമിറ്റി സെൻസിങ് ടെക്നോളജീസ് *ഡയറക്ടഡ് എനർജി ടെക്നോളജീസ് *കൊഗ്നിറ്റീവ് ലിസണിങ് ഡിവൈസ് *കൗണ്ടർ മെഷേഴ്സ് ഫോർ ഡ്രോൺ ആൻഡ് സ്വാം ഓഫ് ഡ്രോൺസ്.
മേഖലകളുടെ പൂർണ പട്ടിക വെബ്സൈറ്റിൽ. 18 വയസ്സുകഴിഞ്ഞവർക്ക് വ്യക്തിഗതവിഭാഗത്തിൽ പങ്കെടുക്കാം. പരമാവധി നാലുപേരടങ്ങുന്ന ടീമായും പങ്കെടുക്കാം.
ഡിപ്പാർട്ട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) അംഗീകാരമുള്ള സ്റ്റാർട്ടപ്പിന് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മത്സരിക്കാം. സ്റ്റാർട്ടപ്പുള്ള വ്യക്തിക്ക് രണ്ടിലും അപേക്ഷിക്കാം.
അപേക്ഷ www.drdo.res.in/dare2dream4/ വഴി ഫെബ്രുവരി 28 വരെ നൽകാം.
Content Highlights: 'Dare to Dream 4.0' innovation contest- DRDO
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..