പ്രതീകാത്മക ചിത്രം | Photo-Pics4news
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ സി.ബി.ടി. മോഡിൽ നടക്കും. പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർചെയ്യുന്നതിനും അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ജൂൺ 23-ന് രാവിലെ ഒൻപതുമുതൽ 24-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.
43 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 86 സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്ക് 9.50 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർചെയ്തതായി യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. വിവരങ്ങൾക്ക് cuet.samarth.ac.in/, www.nta.ac.in/
Content Highlights: CUET UG, NTA, common university entrance exam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..